ഫുട്ബോൾ, എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കായിക ഇനമാണ്. ഒരുപക്ഷേ ക്രിക്കറ്റിനെക്കാളും കൂടുതൽ ആളുകൾ ഇപ്പോൾ കാണുന്നത് ഫുട്ബോളായിരിക്കും. എന്നാൽ ഈ കളി അൽപം വ്യത്യസ്തമായാലോ? മീനുകളുടെ ഫുട്ബോൾ കളി കണ്ടിട്ടുണ്ടോ? അതും അക്വേറിയത്തിനുള്ളിൽ ഫുട്ബോൾ കോർട്ട് ഒക്കെ വച്ചിട്ടുള്ള കളി അടിപൊളിയായിരിക്കും. അങ്ങനെ മീനുകൾ ഫുട്ബോൾ കളിക്കുന്നൊരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫുട്ബോൾ കോർട്ട് പോലെയൊക്കെ സെറ്റ് ചെയ്തിട്ടുള്ള അക്വേറിയമാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് അതിലേക്ക് ഒരാൾ ചെറിയൊരു പന്ത് ഇടുന്നതും കാണാം. പന്ത് വെള്ളത്തിലേക്ക് ഇട്ടപ്പോൾ അതിലുണ്ടായിരുന്ന മീനുകൾ ഈ പന്ത് തട്ടി ​ഗോൾ അടിക്കുന്നതാണ് വീഡിയോയുടെ അവസാനം. തങ്ങൾക്കുള്ള ഭക്ഷണം ആണെന്ന് കരുതിയാവണം മീനുകൾ അതിൽ തട്ടിയത്. ഏതായാലും വെള്ളത്തിനടിയിലെ ഈ ഫുട്ബോൾ കളി എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ വീ‍ഡിയോ വൈറലാണ്.



 


നിരവധി പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.