Viral Video | കോളാ കുപ്പിയുടെ QR കോഡിൽ പ്രവാചകന്റെ പേര്; പെപ്സി നിരോധിക്കണമെന്ന് ആവശ്യവുമായി പാകിസ്ഥാൻ സ്വദേശി
ഈ ക്യൂ ആർ കോഡുള്ള സ്റ്റിക്കർ മാറ്റിയില്ലെങ്കിൽ 7 അപ്പ് കൊണ്ടുവന്ന ട്രക്ക് കത്തിച്ചു കളയുമെന്ന് പാകിസ്ഥാനി സ്വദേശി ട്രക്ക് ഡ്രൈവറെ ഭീഷിപ്പെടുത്തുന്നുമുണ്ട്.
പ്രവാചകൻ മുഹമ്മദിന്റെ പേര് കോള കുപ്പിയുടെ ക്യൂആർ കോഡിൽ (QR Code) കണ്ടെന്ന് ആരോപിച്ച് അമേരിക്കൻ സോഫ്റ്റ് ഡ്രിങ്ക്സ് നിർമാതാക്കളായ പെപ്സികോയ്ക്കെതിരെ (Pepsi Co) പാകിസ്ഥാനി സ്വദേശി. പെപ്സികോ നിർമിക്കുന്ന 7 UP എന്ന കോളയിലെ ക്യൂ ആർ കോഡിലാണ് പ്രവാചനകൻ മുഹമ്മദിന്റെ പേരുണ്ടെന്ന് അവകാശവാദവുമായി പാകിസ്ഥാനി സ്വദേശി രംഗത്തെത്തിയിരിക്കുന്നത്.
ഈ ക്യൂ ആർ കോഡുള്ള സ്റ്റിക്കർ മാറ്റിയില്ലെങ്കിൽ 7 അപ്പ് കൊണ്ടുവന്ന ട്രക്ക് കത്തിച്ചു കളയുമെന്ന് പാകിസ്ഥാനി സ്വദേശി ട്രക്ക് ഡ്രൈവറെ ഭീഷിപ്പെടുത്തുന്നുമുണ്ട്. ഡിസംബർ 31ന് ഇമ്രാൻ നൊഷാദ് ഖാൻ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഒന്നെകാൽ മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ദൃശ്യങ്ങൾ പകർത്തുന്നയാളെ പ്രവചകന്റെ പേര് ക്യൂ ആർ കോഡിലുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നയാളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ കാര്യമാക്കുന്നില്ല. എന്നാൽ അതിന് ചൊവി കൊടുക്കാതെ ക്യൂ ആർ കോഡിൽ പ്രവാചകന്റെ പേരുണ്ടെന്ന് പറഞ്ഞ് വീഡിയോ എടുത്തയാളെ കാണിക്കുകയായിരുന്നു.
ALSO READ : Viral Video| മഹീന്ദ്രയുടെ വണ്ടികൾ അത്രയും ടേസ്റ്റിയാണോ? കാർ കടിച്ച് മുറിക്കുന്ന കടുവ
വീഡിയോ കാണാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA