ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനെക്കാളും രസം ഈ വീഡിയോ ട്രംപ് റീട്വീറ്റ് ചെയ്തിരിക്കുന്നു എന്നതാണ്. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.


ട്രംപ് സന്ദര്‍ശത്തെ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഈ വീഡിയോ വൈറല്‍ ആകുന്നത്.


വീഡിയോയില്‍ ബാഹുബലിയായി ട്രംപ്, ശിവകാമിയായി മെലാനിയ.  കൂടാതെ നരേന്ദ്രമോദിയും, ഇവാന്‍കയും, ഭര്‍ത്താവുമൊക്കെ വീഡിയോയില്‍ ഇടം പിടിച്ചിട്ടുണ്ട്. 


ബാഹുബലിയെപ്പോലെ ട്രംപ് വാള്‍ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും  കയറുന്നതുമെല്ലാം വീഡിയോയില്‍ കാണാം.  ഇന്ത്യയും അമേരിക്കയും ഒരുമിക്കുന്നു എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.


ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഏതാണ്ട് 17000 ലേറെ പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്.


വീഡിയോ കാണാം: