ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിക്കുന്ന കോറോണ വൈറസിനെ 'ചൈനീസ് വൈറസ്' അല്ലെങ്കിൽ 'വുഹാൻ വൈറസ്' എന്നു വിളിക്കുന്നതിൽ അതൃപ്തി അറിയിച്ച് ചൈന രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വൈറസ് സൃഷ്ടിച്ചതും പടർത്തിയതും തങ്ങളല്ലയെന്നും ഈ വൈറസിനെ ചൈനയുമായി ബന്ധപ്പെട്ട പേരുകൾ വിളിക്കുന്നതിൽ  അതൃപ്തിയുണ്ടെന്നും അറിയിച്ച് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവായ ജി റോങാണ് രംഗത്തെത്തിയത്. 


Also read: കോറോണ: മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 128 ആയി


ചൈനീസ് ജനതയെ വൈറസ് സൃഷ്ടാക്കളായും വാഹകരായും മുദ്രകുത്തുന്നതിന് മുൻപ് എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ഈ മഹാമാരിയോട് ചൈന എങ്ങനെ പോരാടിയെന്നതാണെന്നും അതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ചൈനീസ് എംബസി വക്താവ് അറിയിച്ചു. 


ഇന്ത്യയിൽ നിന്നും മെഡിക്കൽ സഹായം ചൈനയ്ക്ക് ലഭിച്ചിരുന്നുവെന്നും അതിന് ഞങ്ങൾക്ക് നന്ദിയുണ്ടെന്നും അറിയിച്ച വക്താവ് കോറോണ വൈറസിനെപറ്റിയുള്ള വിവരങ്ങൾ ഇന്ത്യയും ചൈനയും പങ്കുവയ്ക്കാറുണ്ടെന്നും അറിയിച്ചു. 


Also read: കോറോണ: മരണസംഖ്യയിൽ ചൈനയെ കടത്തിവെട്ടി സ്പെയിൻ


അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പക്വതയില്ലാത്ത പ്രസ്താവനയായ 'ചൈനീസ് വൈറസ്' അന്താരാഷ്ട്രതലത്തിലും എതിർപ്പുകൾ ഉണ്ടാക്കിയിരുന്നു. 


ഇതിനെതിരെ പ്രതികരിച്ച ചൈന ഈ പ്രസ്താവന അപമാനകരമാണെന്നും ഇന്ത്യ ഇത്തരം ഇടുങ്ങിയ ചിന്താഗതികളെ എതിർക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞിരുന്നു.