മാഡ്രിഡ്: വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയെക്കാളും കൂടുതലായിരിക്കുകയാണ് സ്പെയിനിൽ.
24 മണിക്കൂറിനിടെ സ്പെയിനിൽ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 738 ആണ്. 49, 515 പേർക്ക് ഇവിടെ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ചൈനയെ കടത്തിവെട്ടി സ്പെയിൻ രണ്ടാം സ്ഥാനത്ത് എത്തി.
Also read: കോറോണയിൽ കുതിച്ചുയർന്ന് പച്ചക്കറി വില!
ഇതുവരെയായി 3647 പേരാണ് സ്പെയിനിൽ കോറോണ കാരണം മരണമടഞ്ഞത്. മരണസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് ഏഴായിരത്തോളം പേർ മരിച്ച ഇറ്റലിയാണ്.
ഇറ്റലിയിൽ ഇന്നലെമാത്രം മരിച്ചത് 638 പേരാണ്. ഇതോടെ ഇവിടത്തെ മരണസംഖ്യ 7503 ആയിട്ടുണ്ട്. മൊത്തം 74,368 പേർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: കോറോണ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ...
ഇതിനിടയിൽ സ്പെയിനിലെ ഉപ പ്രധാനമന്ത്രി കാരമെൻ കാൽവൊയ്ക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കോറോണയാണെന്ന വിവരം സർക്കാരാണ് പുറത്തുവിട്ടത്.
ഏപ്രിൽ 11 വരെ ഇവിടെ lock down പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ആഴ്ച സ്ഥിതിഗതികൾ വഷളാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.