ന്യുഡൽഹി: കൊറോണ വൈറസുമായി (Covid19)പോരാടുന്ന ലോകത്തിന് ഇതാ ഒരു സന്തോഷവാർത്ത. കൊറോണ വൈറസിന്റെ വാക്സിൻ ലോകത്തിന് എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് റിപ്പോർട്ട്.  നിങ്ങൾ വിചാരിക്കുകയായിരിക്കും ഇത് എത്ര തവണ കേട്ടതാ കോറോണ വൈറസിന്റെ വാക്സിൻ വരാൻ പോകുന്നുവെന്ന് അല്ലെ. എന്നാൽ ഇപ്പോൾ ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ലോകത്താകമാനം ഒരു കോടിയിലധികം ആളുകൾക്ക് കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.  കൂടാതെ 5 ലക്ഷത്തിലധികം ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  ഇത്തരം സാഹചര്യത്തിൽ ആളുകൾ ശരിക്കും പേടിച്ച് ഇരിക്കുകയാണ്.  ഇനി എങ്ങനെ ഈ കൊറോണ വൈറസിൽ നിന്നും രക്ഷനേടാമെന്ന ചിന്തയിലാണ് ജനങ്ങൾ. എന്നാൽ എത്രയും പെട്ടെന്ന് കോറോണയിൽ നിന്നും രക്ഷനേടാൻ കഴിയുന്ന സുരക്ഷാ കവചം ലഭിക്കുമെന്നാണ് റിപ്പോർട്ട്.  


Also read: സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പോരിൽ കളംപിടിക്കാൻ യുവമോർച്ച രംഗത്ത്! 


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് AstraZeneca ഫാർമ കമ്പനിയുടെ COVID-19 ന്റെ വാക്സിൻ ChAdOx1 nCoV-19 ഇതിനെ AZD1222 എന്നും പറയപ്പെടുന്നു, അവസാന ഘട്ട പരീക്ഷണത്തിലാണ്.  ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നതനുസരിച്ച്, AZD1222 വാക്സിൻ മനുഷ്യരിൽ നടത്താനുള്ള പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും വാക്സിൻ ഉത്പാദിപ്പിക്കുന്നതിൽ AstraZeneca ഫാർമ കമ്പനി മുൻപന്തിയിലാണെന്നുമാണ്. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ ഇതിന്റെ പരീക്ഷണം നടക്കുന്നുണ്ട്.  10,260 പേർക്ക് ഈ വാക്സിൻ നൽകും. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടാണ് AZD1222 വാക്സിൻ നിർമ്മിക്കുന്നത്.


Also read: കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മറ്റൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Moderna കൊറോണ വാക്സിൻ mRNA 1273 ൽ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് AstraZeneca ഫാർമ കമ്പനിയിൽ കൂടുതൽ വിശ്വാസമുണ്ട്.


ഈ വർഷം അവസാനത്തോടെ കോവിഡ് -19 വൈറസ് വാക്സിൻ വിപണിയിലെത്തുമെന്നാണ് AstraZeneca കമ്പനിയുടെ അവകാശവാദം.  ഈ വർഷാവസാനത്തോടെ യൂറോപ്പിൽ 400 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ വിതരണം ചെയ്യും.


അതേസമയം, കൊറോണയുടെ 2 ബില്ല്യണിലധികം വാക്സിനുകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.  പക്ഷേ, ഇത് ഉടനടി നടക്കില്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമനുസരിച്ച് 2021 അവസാനിക്കുന്നതിനുമുമ്പ് വാക്സിൻ ലോകത്തിന് ലഭ്യമാകുമെന്നാണ്.  


Also read: സാമ്പത്തിക പ്രശ്നം; തെലുങ്കിലെ ബിയും സിയും സിനിമകളിൽ ജോലി ചെയ്യാൻ നിർബന്ധിതയായി... 


കൊറോണയെ നിയന്ത്രിക്കുന്നതിനും ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനും ഫലപ്രദമായ വാക്സിൻ വളരെ വേഗത്തിലും, വൻ തോതിലും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രെയ്‌സ് പറഞ്ഞു. COVID-19 വൈറസ് കാരണം എല്ലാവർക്കും അപകടസാധ്യതയുണ്ടെന്നത് വ്യക്തമാണെന്നും 


രോഗം തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള എല്ലാ കാര്യങ്ങളിലും പണം നല്കിയവർക്ക് മാത്രമല്ല  എല്ലാവർക്കും അവകാശം ഉണ്ടായിരിക്കണം.


ലോകാരോഗ്യ സംഘടനയുടെ ഈ പ്രസ്താവനകൾ കൊറോണയുമായുള്ള യുദ്ധത്തിൽ പുതിയ പ്രതീക്ഷയും പുതിയ ശക്തിയുമാണ്. എല്ലാം ശരിയായി നീങ്ങുവാണെങ്കിൽ ലോകത്തിന് ഉടനെ തന്നെ കൊറോണ വൈറസ് വാക്സിൻ ലഭിക്കും. അങ്ങനൊരു കവചം ലഭിച്ചാൽ കോറോണ തകർന്നു തരിപ്പണമാകുമെന്ന കാര്യത്തിൽ സംശയമില്ല.