സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെത്തുടര്‍ന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയായി പഞ്ചാബ് മുഖ്യമന്ത്രിയും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് സ്ഥാനമേല്‍ക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹബാസ് ഷരീഫ് നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്. പതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വഴി സര്‍ക്കാരിനു ഭരണത്തില്‍ തുടരാന്‍ കഴിയും.


എന്നാല്‍ പാക്ക് ഭരണത്തില്‍ സൈന്യം കൂടുതല്‍ പിടിമുറുക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാര്‍ തുടരുന്നതാണ് ഇന്ത്യയ്ക്കു നല്ലത്. സൈന്യവുമായി നവാസ് ഷരീഫ് നല്ല ബന്ധത്തിലായിരുന്നില്ല. ദുര്‍ബലമായ ഭരണകൂടമാണ് അവിടെ സൈന്യം ആഗ്രഹിക്കുന്നത്. അതിനെതിരായ എല്ലാ മുന്നേറ്റങ്ങളെയും സൈന്യം അട്ടിമറിക്കും.പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാരുകളുടെ തുടര്‍ച്ച ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ നവാസ് ഷരീഫ് നിലനിര്‍ത്തിയിരുന്നു.