തന്‍റെ നവ'വധു' പുരുഷനാണെന്നറിഞ്ഞ ഞെട്ടലിലാണ്‌ ഉഗാണ്ട സ്വദേശിയും ഇമാമുമായ മുഹമ്മദ് മുത്തുംബ എന്ന യുവാവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ ചെരുപ്പും ഇസ്ലാമിക വേഷവും ധരിച്ച് മോഷ്ടിക്കാന്‍ മതില് ചാടിയ ഇയാളെ അയല്‍വാസികള്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 


അറസ്റ്റിന് മുന്‍പ് വനിതാ പോലീസ് നടത്തിയ ദേഹ പരിശോധനയിലാണ് 'വധു' പുരുഷനാണ് എന്ന കാര്യം എല്ലാവര്‍ക്കും മനസിലായത്. 


'സ്റ്റേഷന്‍ സെല്ലിലേക്ക് അയക്കുന്നതിനു മുന്‍പ് പ്രതികളുടെ ദേഹ പരിശോധന നടത്തുന്നത് പതിവാണ്. അങ്ങനെ നടന്ന പരിശോധനയില്‍ ഇവരുടെ 'സ്തനങ്ങള്‍ തുണി'യാണെന്ന് കണ്ടെത്തുകയായിരുന്നു.' -  ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐസക് മുഗെര പറഞ്ഞു. 


തുടര്‍ന്ന്, 'ഭാര്യ'യ്ക്ക് പുരുഷ ജനനേന്ദ്രിയമുള്ളതായി മുത്തുംബിനെ അറിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ, പണം ലഭിക്കാനായി ഇമാമിനെ ഇയാള്‍ കബളിപ്പിച്ചതായും തെളിഞ്ഞു. 



കാംപിസി പള്ളിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും അടുത്തതും. പരമ്പരാഗത മുസ്ലീം ആചാര പ്രകാരം വിവാഹിതരായ മുത്തുംബയ്ക്കൊപ്പം ലൈംഗീക ബന്ധത്തിന് ഇവര്‍ തയാറായിരുന്നില്ല. 


ആര്‍ത്തവമാണ് എന്ന കാരണം പറഞ്ഞാണ് 'ഭാര്യ' ആദ്യമൊക്കെ ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്നത്. 


എന്നാല്‍, മാതാപിതാക്കള്‍ക്ക് നിശ്ചിത തുക കൈമാറുന്നത് വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് 'ഭാര്യ' പിന്നീട് പറഞ്ഞതായി മുത്തുംബ വെളിപ്പെടുത്തി. 


അയല്‍വാസികളാണ് 'വധു'വിന്‍റെ തനിനിറം മുത്തുംബിന് മനസിലാക്കി കൊടുത്തത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.  മോഷണം, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.