Jackfruit Seeds Benefits: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!

Jackfruit Seeds For Health:  നമ്മൾ സാധാരണയായി വളരെ ആവേശത്തോടെ കഴിക്കുന്ന ഒരു പഴമാണ് ചക്കപ്പഴം.  ചക്കപ്പഴം കഴിക്കുന്നതോടൊപ്പം നമ്മൾ ചക്കക്കുരു വലിച്ചെറിയുകയും ചെയ്യാറുണ്ട് അല്ലെ. എന്നാൽ നിങ്ങളും അങ്ങനെ ചെയ്യാറുണ്ടെങ്കിൽ അത് നിർത്തുക. 

Written by - Ajitha Kumari | Last Updated : Jul 10, 2022, 10:50 PM IST
  • ചക്കക്കുരു അബദ്ധത്തിൽ പോലും കളയരുത്
  • ചക്കക്കുരുവിന്റെ അത്ഭുതകരമായ ഗുണങ്ങൾ
Jackfruit Seeds Benefits: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!

Benefits Of Jackfruit Seeds: ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്താറുള്ളത് സാധാരണമാണ്.  അതുകൊണ്ടാണല്ലോ മിക്ക ആരോഗ്യ വിദഗ്ധരും പഴങ്ങൾ  ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നത്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് മാമ്പഴത്തെയാണ് കാരണം മാമ്പഴം ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു കുറവുമില്ല. പക്ഷേ നമ്മൾ ചക്കയെക്കുറിച്ച് പറയുകയാണെങ്കിൽ ഇതിന് രുചി മാത്രമല്ല കേട്ടോ  ആരോഗ്യത്തിന് ആവശ്യമായ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.  ചക്ക പഴുത്താൽ അതിന്റെ മണവും എല്ലാംകൊണ്ടും നമുക്ക് കൺട്രോൾ കിട്ടില്ല അങ്ങ് തട്ടിവിടുകയാണ് ചെയ്യാറ്.  പക്ഷേ ചിലർക്ക് പച്ച ചക്കയാണ് കൂടുതൽ ഇഷ്ടം അവർ ഇതിന്റെ പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കും.  എന്തായാലും പലപ്പോഴും ചക്ക കഴിക്കുമ്പോൾ നമ്മൾ അതിന്റെ കുരു കളയാറുണ്ട്.  എന്നാൽ ഈ തെറ്റ് ഇനി ആവർത്തിക്കരുത് കാരണം ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

Also Read: Health Tips: ചക്ക കഴിച്ചതിന് പിന്നാലെ ഇവ ഒരിക്കലും കഴിക്കരുത്

ചക്കക്കുരു അബദ്ധത്തിൽ പോലും കളയരുത്  (Do not throw jackfruit seeds by mistake)

ചക്കക്കുരു നമുക്ക് പല വിധത്തിൽ കഴിക്കാം.  ചക്കക്കുരുവിനെ  അവിച്ചോ,  വറുത്തോ, ഉപ്പേരിയായോ, അല്ലെങ്കിൽ ഇതിനെ  ഉണക്കി പൊടിച്ച് മാവാക്കിയോ ഉപയോഗിക്കാം. ചക്കക്കുരുവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചക്കക്കുരുവിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of jackfruit seeds)

1. പ്രമേഹത്തിൽ ഫലപ്രദമാണ് (Effective in Diabetes)

ചക്കക്കുരുവിൽ ധാരാളം നാരുകൾ (Soluble Fibre) അടങ്ങിയിട്ടുണ്ട് അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ  പ്രമേഹരോഗികൾ ചക്കക്കുരു കഴിക്കണം.

Also Read: Weight Loss Tips: ഈ പ്രഭാത ശീലങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കും.. ഉറപ്പ്!

2. ദഹനം നന്നായി നടക്കും (Digestion improves)

ചക്കക്കുരു കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുന്നു. ചക്കക്കുരുവിന്റെ നീര് എടുത്ത് കുടിക്കുന്നത് വയറിളക്കം മാറാൻ നല്ലതാണ്

3. ശരീരഭാരം കുറയ്ക്കാൻ (Lose Weight)

ചക്കക്കുരു നാരുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ദിവസവും കഴിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ ശരീരഭാരം കുറയും.

Also Read: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ

4. പ്രതിരോധശേഷി വർദ്ധിപ്പിക്കും (Immunity Will Boost)

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ജാക്വലിൻ എന്ന പ്രോട്ടീൻ ചക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ, രോഗങ്ങൾ എന്നിവയോട് പോരാടി നിൽക്കാനുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News