Kochi Blast: കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക വിൽപ്പനശാലയിൽ തീപിടിത്തം. തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കാണ് തീപിടിച്ചത്. പടക്കശാല ജീവനക്കാരനായ വിഷ്ണു ആണ് മരിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് മരിച്ച വിഷ്ണു. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ​ഗുരുതരമാണ്. ഇവരെ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപത്തെ ഇരുപത്തിയഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തേക്ക് വരെ അവശിഷ്ടങ്ങൾ തെറിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീപിടിത്തത്തിനിടെ ഒരു വാഹനം കത്തിനശിച്ചു. തൃപ്പൂണിത്തുറ– വൈക്കം റോഡിൽ ​ഗതാ​ഗത തടസം ഉണ്ടായി. ഇതേ തുടർന്ന് പ്രദേശത്ത് വൻ ​ഗതാ​ഗതക്കുരുക്കാണ്.


അപകടത്തിൽ നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിലാണ് അപകടമുണ്ടായത്. വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വീടുകളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.


ആദ്യ പൊട്ടിത്തെറിക്ക് ശേഷം അഞ്ച് തവണ കൂടി സ്ഫോടനമുണ്ടായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പടക്കം സൂക്ഷിച്ചിരുന്ന ​ഗോഡൗണിന് സമീപം പന്ത്രണ്ടോളം വീടുകളാണ് ഉള്ളത്. ചില വീടുകളുടെ മേൽക്കൂര ഉൾപ്പെടെ തകർന്നു. വീടുകളുടെ ജനൽ ചില്ലുകളും ചുമരുകളും തകർന്നിട്ടുണ്ട്.


അപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യം ഏ‍ർപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടികൾ സ്വീകരിച്ചു. തൃപ്പൂണിത്തുറയിലെ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അപകടസ്ഥലത്ത് കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.