ജ്യോതിഷ പ്രകാരം സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, ശനി എന്നിവയുൾപ്പെടെ 5 പ്രധാന ഗ്രഹങ്ങൾ ജൂണിൽ രാശി മാറുകയാണ്. അതിനോടൊപ്പം തന്നെ സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ​ഗ്രഹങ്ങൾ ഒരു രാശിയിൽ ഒന്നിച്ച് വരികയാണ്. മിഥുനം രാശിയിൽ ​ഗ്രഹങ്ങളുടെ സംക്രമണം മൂലം ത്രി​ഗ്രഹി യോ​ഗം രൂപപ്പെടും. ശുക്രൻ ജൂൺ 12 നും ബുധൻ ജൂൺ 14 നും ജൂൺ 15 ന് സൂര്യദേവനും മിഥുനം രാശിയിൽ എത്തും. ഇതോടൊപ്പം സൂര്യനും ബുധനും ചേർന്ന് ബുദ്ധാദിത്യ രാജയോഗവും സൃഷ്ടിക്കും. കൂടാതെ ബുധൻ-ശുക്രൻ സംയോജനത്തിലൂടെ ലക്ഷ്മി നാരായണ രാജ യോഗവും രൂപപ്പെടും. ഏതൊക്കെ രാശികൾക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം
മേടം രാശിക്കാർക്ക് ജോലിയിലുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കരിയറിൽ നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും. വരുമാനം വർധിപ്പിക്കാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും.


മിഥുനം
മിഥുനം രാശിക്കാരുടെ സാമൂഹിക അന്തസ്സ് വർധിക്കും. പണം ലാഭിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ പുരോ​ഗതി ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും. കരിയറിൽ പുതിയ നേട്ടങ്ങൾ ഉണ്ടാകും.


കന്നി
പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കരിയറിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. ബിസിനസിൽ പുതിയ ഇടപാടുകൾ വന്നെത്തും. ഓരോ പ്രവൃത്തിക്കും ആഗ്രഹിച്ച ഫലം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ ഉണ്ടാകും.


കുംഭം
തടസ്സങ്ങൾ നീങ്ങി ജോലികൾ വേ​ഗത്തിൽ പൂർത്തിയാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സിൽ നിന്ന് പണം ലഭിക്കും. കടങ്ങളെല്ലാം ഒഴിയും.


(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)     


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.