കേരളത്തിൽ സീത ദേവിയെ (Seetha Devi) ആദരിക്കുന്ന പ്രധാന ക്ഷേത്രമാണ് പുൽപള്ളി സീത ദേവി ക്ഷേത്രം. വായനാട്ടിലെ പുൽപള്ളിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെ പുൽപള്ളി സീത ലവ  കുശ ക്ഷേത്രമെന്നും അറിയപ്പെടാറുണ്ട്. കേരളത്തിൽ ലവ കുശന്മാരെ ആദരിക്കുന്ന ഏക ക്ഷേത്രം എന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ക്ഷേത്രത്തിൽ (Temple) ഭൂമി ദേവിയെയും ആദരിക്കാറുണ്ട്. സീത ദേവിയുടെ അഭ്യർത്ഥന മാനിച്ച് ഭൂമി ദേവി സീത ദേവിയെ ഭൂമിയിലേക്ക് കൊണ്ട് പോയത് ഇവിടെ വെച്ചാണെന്നാണ് ഇതിഹാസങ്ങൾ സൂചിപ്പിക്കുന്നത്. സീതമർഹി ക്ഷേത്രം സീതാഹയുടെ ജനനത്തെ സൂചിപ്പിക്കുമ്പോൾ പുൽപള്ളി സീത ക്ഷേത്രം സീതയുടെ ദാരുണാന്ത്യത്തെയാണ് സൂചിപ്പിക്കുന്നത്.  


ALSO READ: Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..


ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത ഇവിടത്തെ കുളമാണ്. ആ കുളമിരിക്കുന്ന സ്ഥാനത്താണ് സീത ദേവി താഴ്ന്ന് പോയതെന്ന് പഴം കഥകളും വിശ്വാസങ്ങളും സൂചിപ്പിക്കുന്നുണ്ട്. രാമനാൽ (Ram) ഉപേക്ഷിക്കപ്പെട്ട സീത പുൽപ്പള്ളിയിൽ സ്ഥിതി ചെയ്തിരുന്നു വാൽമീകി മുനിയുടെ ആശ്രമത്തിൽ താമസിച്ചുവെന്നും അവിടെ വെച്ച് ലവ കുശന്മാർ ജനിച്ചുവെന്നുമാണ് പുരാണം.


ALSO READ: Vastu Dosha: വീട്ടിലെ വാസ്തു ദോഷം നീക്കംചെയ്യാൻ ഗണപതിക്ക് കഴിയും, അറിയാം ഗണപതിയുടെ ചിത്രം എവിടെ വയ്ക്കാം


 പുൽപള്ളി സീത ദേവി ക്ഷേത്രം 18-ാം നൂറ്റാണ്ടിൽ പഴശ്ശി രാജാവാണ് പണി കഴിപ്പിച്ചത്. അദ്ദേഹം തന്നെയാണ് വർഷങ്ങളോളം ക്ഷേത്ര ഭരണവും നടത്തിയിരുന്നത്. പിന്നീട് വയനാട്ടിലെ (Wayanad) പ്രശസ്‌ത നായർ കുടുംബമായിരുന്ന കുപ്പത്തോട് കുടുംബത്തിന്റെ കൈയിൽ ക്ഷേത്ര ഭരണം എത്തി ചേർന്നു. ഇപ്പോഴും കുപ്പത്തോട് കുടുമ്ബത്തിലെ ഒരാൾ ക്ഷേത്ര ട്രസ്റ്റീ ആണ്. 


ടിപ്പു സുൽത്താൻ വയനാട് ആക്രമിച്ച സമയത്ത് ഈ ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഉച്ച സമയത്ത് സീത ദേവിയുടെ ശക്തി കാരണം രൂപപ്പെട്ട ഇരുട്ട് മൂലം ആക്രമിക്കാൻ സാധിച്ചില്ലെന്നും കഥകൾ ഉണ്ട്. മറ്റൊരു പ്രത്യേകത വയനാടിന്റെ മിക്ക പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെ അടുത്തുള്ള പ്രദേശങ്ങളിൽ പോലും കണ്ട് വരുന്ന അട്ടകൾ ക്ഷേത്ര പരിസരത്ത് ഉണ്ടാകാറില്ലെന്നുള്ളതാണ്.


ALSO READ: Kerala Temples: കേരളത്തിൽ ഒരിക്കലെങ്കിലും തൊഴുതിരിക്കേണ്ടുന്ന ക്ഷേത്രങ്ങൾ


ജനുവരി ആദ്യ വാരം നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന് കേരളത്തിന്റെ (Kerala) വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് എത്തുന്നത്. ഈ സമയം തന്നെയാണ് ക്ഷേത്ര ദർശനം നടത്താൻ ഏറ്റവും ഉത്തമമായാണ് സമയവും. ഈ സമയത്ത് ചൂടും വളരെ കുറവായിരിക്കും. മാർച്ച് മുതൽ ജൂൺ വരെ വൻ ചൂട് അനുഭവപ്പെടുന്ന പ്രദേശത്ത് ജൂലൈ മുതൽ മഴയായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.