Ramayana Masam 2021: ഇന്ന് കർക്കിടകം ഒന്ന്... മലയാള കലണ്ടറിന്റെ അവസാന മാസമായ കർക്കിടകത്തെ  വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണല്ലോ പഴമൊഴി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. 


നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും (Ramayana Parayanam) രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌. 


Also Read: Ramayana Masa nalambalam temples Visit: കർക്കിടകമാസത്തിൽ നിർബന്ധമായും വേണ്ടുന്ന നാലമ്പല ദർശനം


പണ്ട് കർക്കിടകമാസത്തെ പഞ്ഞമാസമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.  എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം കൂടിയാണ്. അതായത് എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. 


കർക്കിടക മാസത്തിനെ നാം രാമായണ മാസമെന്നും (Ramayana Month) പറയുന്നു.  ഈ മാസം എല്ലാ ഹിന്ദു ഭവനങ്ങളിലും ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണ പാരായണം ചെയ്യും. രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരും. 


Also Read: 10 കര്‍ക്കിടക ശീലങ്ങള്‍!


രാമകഥ അത്യന്തം ദുഃഖം നിറഞ്ഞതാണ്‌. അതായത് രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുന്നുവെന്നർത്ഥം. 


അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു അപ്പോൾ  നാം സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി അല്ലെ? ഈ ചിന്ത നമുക്ക് ആത്മബലം നൽകുന്ന ഒന്നാണ്.  


മനുഷ്യ മനസുകൾക്കുള്ളിൽ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യമാണ് രാമായണം.  കർക്കിടകം ഒന്നായ ഇന്ന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന ആരംഭിക്കാം. 


Also Read: Sun Transit in Cancer: സൂര്യൻ കർക്കിടകം രാശിയിലേക്ക്; 12 രാശിക്കാർക്കും മാറ്റം
 
കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം.  ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ  എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല.  


കർക്കിടക മാസത്തിൽ (Karkkidakam) മുഴുവൻ ദിവസവും രാമായണ പാരായണത്തിന് കഴിയാത്തവർ ഒറ്റ ദിവസം കൊണ്ടോ, 3 ദിവസം കൊണ്ടോ, 5 ദിവസം കൊണ്ടോ അല്ലെങ്കിൽ 7 ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്ത് തീർക്കേണ്ടതാണ്.  


Also Read: ശനിദോഷം നീങ്ങാൻ ശനിയാഴ്ച ഈ രീതിയിൽ വ്രതമെടുക്കുന്നത് ഉത്തമം


11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്‌, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്‍റെ മുന്നില്‍ വടക്കോട്ട്‌ തിരിഞ്ഞിരുന്നു രാമായണ പാരായണം ചെയ്യുന്നതാണ് ഉത്തമം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.