ഹിന്ദു പുതുവർഷമായ ചൈത്രമാസം ഏപ്രിൽ 23ന് അവസാനിച്ചു. രണ്ടാം മാസമായ വൈശാഖ മാസം ആരംഭിച്ചു. വൈശാഖ മാസത്തെ വളരെ പവിത്രമായാണ് ഹിന്ദു വിശ്വാസത്തിൽ കണക്കാക്കുന്നത്. വൈശാഖ മാസത്തിൽ വലിയ ചൂടാണ് അനുഭവപ്പെടുക. അതിനാൽ, ഈ സമയം വസ്ത്രങ്ങൾ, ചെരിപ്പ്, വെള്ളം എന്നിവ ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു. വൈശാഖ മാസത്തിൽ നാല് രാശിക്കാർക്ക് വലിയ ഭാ​ഗ്യം ലഭിക്കും. ഈ മാസം നാല് രാശിക്കാർക്ക് സമ്പത്തും കരിയറിൽ വളർച്ചയും വിജയവും ഉണ്ടാകും. ഈ ഭാ​ഗ്യരാശികൾ ഏതെല്ലാമാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർക്ക് വൈശാഖ മാസം വലിയ ഭാ​ഗ്യങ്ങൾ കൊണ്ടുവരും. ബിസിനസുകാർക്ക് ഈ സമയം മികച്ചതാണ്. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും.


ALSO READ: നിങ്ങളുടെ കൈകളിൽ ഈ രേഖയുണ്ടോ? ദാരിദ്ര്യം നീങ്ങി കോടീശ്വരന്മാരാകാൻ യോ​ഗം


മിഥുനം: ഹിന്ദു പുതുവർഷത്തിലെ രണ്ടാം മാസമായ വൈശാഖ മാസം മിഥുനം രാശിക്കാർക്ക് ശുഭകരമായിരിക്കും. മിഥുനം രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് ഇത് അനുകൂല സമയമാണ്. ബിസിനസിൽ പുരോ​ഗതിയുണ്ടായും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കുറയും.


കർക്കടകം: കർക്കടക രാശിക്കാർക്ക് വൈശാഖ മാസത്തിൽ നിരവധി സൗഭാ​ഗ്യങ്ങൾ വന്നുചേരും. ശമ്പളത്തിൽ വർധനയുണ്ടാകും. മുതിർന്നവരിൽ നിന്ന് പൂർണപിന്തുണ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മാനസിക പിരിമുറുക്കം കുറയും. പോസിറ്റീവ് എനർജിയുണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. നിക്ഷേപത്തിന് മികച്ച സമയമാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് ​ഗുണം ചെയ്യും.


ALSO READ: പൂജാമുറിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും


മീനം: മീനം രാശിക്കാർക്ക് വൈശാഖ മാസത്തിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് നല്ല സമയമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വിജയം നേടാനാകും. വിവാഹം ആലോചിക്കുന്ന ആളുകൾക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താൻ സാധിക്കും. കുടുംബ ബന്ധം ശക്തമാകും. മാതാപിതാക്കളോടൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.