Vastu Tips: പൂജാമുറിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും

Vastu Tips For Puja Room: വാസ്തുവിൽ വരുത്തുന്ന ചില പിഴവുകൾ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും. പൂജാ മുറി നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും കൈവരും.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 07:44 PM IST
  • പൂജാമുറിയുടെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയിലാണ് ദേവതകളുടെ ചിത്രം വയ്ക്കേണ്ടത്
  • വടക്ക് ദിശ കുബേര ദേവന്റെ ദിശ കൂടിയാണ്
  • ദേവന്മാരുടെ ചിത്രങ്ങളില്‍ ദിവസവും തീര്‍ഥജലം തളിച്ച് ശുദ്ധമാക്കണം
Vastu Tips: പൂജാമുറിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും

സാമ്പത്തികഭദ്രതയുണ്ടാകാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. എന്നാൽ, വാസ്തുവിൽ വരുത്തുന്ന ചില പിഴവുകൾ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് അറി‍ഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. വീട്ടിലെ പൂജാമുറി വളരെ പ്രധാനപ്പെട്ട് സ്ഥലമാണ്. പൂജാ മുറി നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും കൈവരും. പൂജാമുറിയ്ക്കായി പ്രത്യേകം സ്ഥലം നൽകുന്നതാണ് നല്ലത്. പ്രത്യേകം മുറി ഇല്ലെങ്കിൽ ഒരു കർട്ടനെങ്കിലും ഇട്ട് തിരിക്കണം. പൂജാമുറി ഒരുക്കുന്നതിലും ഉപയോ​ഗിക്കുന്നതിലും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെതെന്ന് നോക്കാം.

പൂജാമുറിയിൽ വിളക്ക് തെളിയിക്കുമ്പോൾ കിണ്ടിയിൽ ജലം വയ്ക്കണം. അൽപം കഴിയുമ്പോൾ ഈ ജലം സേവിക്കുന്നതും നല്ലതാണ്. കിണ്ടിയിലെ വെള്ളത്തിൽ ഒരു തുളസിയില കൂടി ചേർക്കാം. ഇത് വീട്ടിലുള്ളവരുടെ ആരോ​ഗ്യത്തിനും ഐശ്വര്യത്തിനും നല്ലതാണ്. പൂജാമുറിയിൽ വലതുഭാ​ഗത്തായാണ് കിണ്ടി വയ്ക്കേണ്ടത്. വെള്ളിയിലോ ഓടിലോ നിർമിച്ച കിണ്ടി ഉപയോ​ഗിക്കണം. കിണ്ടി ദിവസവും കഴുകി വൃത്തിയാക്കി പുതിയ വെള്ളം നിറച്ച് വയ്ക്കണം. പുഷ്പങ്ങളോ ഇലകളോ കിണ്ടിയുടെ വാൽഭാ​ഗത്തായി വയ്ക്കരുത്.

ALSO READ: ഇവടം രാശിയിൽ കുബേരയോ​ഗം; ഇവർക്കുമേൽ കുബേരദേവൻ കരുണ വർഷിക്കും, ഈ മൂന്ന് രാശിക്കാർ ദാരിദ്ര്യം മാറി സമ്പന്നരാകും

പൂജാമുറിയുടെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയിലാണ് ദേവതകളുടെ ചിത്രം വയ്ക്കേണ്ടത്. വടക്ക് ദിശ കുബേര ദേവന്റെ ദിശ കൂടിയാണ്. ദേവന്മാരുടെ ചിത്രങ്ങളില്‍ ദിവസവും തീര്‍ഥജലം തളിച്ച് ശുദ്ധമാക്കണം. പൊടിപടലങ്ങൾ ഇല്ലാതിരിക്കാൻ ദിവസവും തുടച്ച് വൃത്തിയാക്കണം. പൂജാമുറിയിൽ എപ്പോഴും അൽപം ജലം വയ്ക്കണം. ഇതിലൂടെ വരുണദേവന്റെ അനുഗ്രഹം ലഭിക്കും. വരുണ ദേവന്റെ അനുഗ്രഹം കുടുംബത്തിൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും വരാൻ ഇടയാക്കും.

പൂജാമുറിയില്‍ വടക്ക് ദിശയില്‍ ഓട്ടുപാത്രത്തിൽ അൽപം ശുദ്ധജലം വയ്ക്കണം. ഓട്ടുപാത്രം ഇല്ലെങ്കിൽ ചില്ല് പാത്രത്തിലും വയ്ക്കാം. ശുദ്ധമായ, കേടില്ലാത്ത പാത്രത്തിലാണ് ജലം വയ്ക്കേണ്ടത്. വെള്ളം ദിവസവും മാറ്റണം. പാത്രം ദിവസവും വൃത്തിയാക്കണം. ഇതിലെ വെള്ളം പൂജാമുറിയുടെ നാലുഭാ​ഗത്തും തെളിക്കുന്നത് പോസിറ്റീവ് എനർജിയുണ്ടാകാൻ സഹായിക്കും.

ALSO READ: അക്ഷയതൃതീയയിൽ അത്ഭുതകരമായ രാജയോഗം; ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്കുമേൽ പണമഴ!

പൂജാമുറിയിൽ വയ്ക്കുന്ന ജലത്തിൽ ഒരു നുള്ള് പച്ചക്കര്‍പ്പൂരം, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ഇടാം. ഇത് സമ്പത്ത് ഉണ്ടാകുന്നതിനും തടസങ്ങളും ദുരിതങ്ങളും മാറുന്നതിനും സഹായിക്കുന്നു. ഇതിന് പകരം ഒരു വെള്ളിനാണയം ഇട്ട് സൂക്ഷിക്കുന്നതും നല്ലതാണ്. ഇതും ദിവസവും വൃത്തിയാക്കേണ്ടത് പ്രധാനമാണ്.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News