കൈരേഖാ ശാസ്ത്രം അനുസരിച്ച് കൈകളിലെ വരകൾ, അടയാളങ്ങൾ, ഘടന എന്നിവ ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സൂചനകൾ നൽകുന്നു. ഇത് ഒരു വ്യക്തിക്കുണ്ടാകുന്ന ശുഭകരവും അശുഭകരവുമായ കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. ഭാഗ്യവാന്മാരുടെ കൈകളിൽ മാത്രം കാണപ്പെടുന്ന രേഖയാണ് വിഷ്ണു രേഖ.
കയ്യിൽ വിഷ്ണു രേഖയുള്ള ആൾ ജീവിതത്തിൽ വളരെ സമ്പന്നനായിത്തീരും. സന്തോഷവും സൗഭാഗ്യങ്ങളും ഇവരെ തേടിയെത്തും. ഇവർക്ക് ഉയർന്ന സ്ഥാനവും ബഹുമാനവും ലഭിക്കുന്നു. കൈപ്പത്തിയിൽ എവിടെയാണ് വിഷ്ണു രേഖയെന്നും ഇതുവഴി ഒരാൾക്ക് ജീവിതത്തിൽ ലഭിക്കുന്ന ഭാഗ്യങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
ALSO READ: പൂജാമുറിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും
കൈപ്പത്തിയിലെ ഹൃദയരേഖയിൽ നിന്ന് ഒരു രേഖ പുറത്തുവന്ന് എത്തുന്ന വിധത്തിൽ ഹൃദയരേഖ രണ്ട് ഭാഗങ്ങളായി തിരിച്ചാൽ അവിടെ കാണുന്നതാണ് വിഷ്ണു രേഖ. കയ്യിൽ ഈ വരയുള്ള വ്യക്തിക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
കയ്യിൽ വിഷ്ണു രേഖയുള്ള വ്യക്തിയുടെ ജീവിതത്തിൽ വ്യാഴത്തിന്റെ സ്വാധീനവും ശക്തമായിരിക്കും. ധനം, ഭാഗ്യം, സന്തോഷം, സന്താനഭാഗ്യം, അറിവ്, ബഹുമാനം എന്നിവയെ വ്യാഴം സ്വാധീനിക്കുന്നു. അതിനാൽ വിഷ്ണു രേഖയുള്ളവർക്ക് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകും.
കയ്യിൽ വിഷ്ണുരേഖയുണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാകും. ഇവരുടെ ജീവിതത്തിൽ കുറച്ച് പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകൂ. ഈ ആളുകൾ വളരെ അറിവുള്ളവരും ബഹുമാനം നേടുന്നവരുമാണ്. കൂടാതെ, അവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കുകയും സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാകുകയും ചെയ്യുന്നു.
വിഷ്ണു രേഖ ഉള്ളവർക്ക് സമ്പത്തിനൊപ്പം വലിയ സ്ഥാനമാനങ്ങളും ലഭിക്കുന്നു. ഇവർ ഏത് മേഖലയിൽ ആയാലും വലിയ സ്ഥാനം നേടുന്നു. വിദ്യഭ്യാസ, ആത്മീയ മേഖലയിലുള്ളവർക്ക് ബഹുമാനം ലഭിക്കുന്നു. കൈപ്പത്തിയിൽ വിഷ്ണു രേഖയുള്ളവർ ദരിദ്ര കുടുംബത്തിൽ ജനിച്ചാലും അവർ സമ്പന്നരാകും. വെല്ലുവിളികളെ നേരിട്ട് അവർ വിജയം നേടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.