Vinayaka Chaturthi 2024: ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. വിനായക ചതുർത്ഥി തിഥിയിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും ഇതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കും. 

 


 

ഇത്തവണത്തെ വിനയ ചതുർഥി ദിനത്തിൽ 100 വർഷങ്ങൾക്ക് ശേഷം അപൂർവ്വ സംയോഗം നടക്കും. ഇതിലൂടെ 3 രാശിക്കാർക്ക് ശരിക്കും മിന്നിത്തിളങ്ങും.  ഈ വർഷത്തെ ഗണേശ ചതുർഥി അഥവാ വിനായക ചതുർത്ഥി 2024 സെപ്റ്റംബർ 7 നാണ് ആഘോഷിക്കുന്നത്. ഈ ദിവസം മുതൽ ഗണേശ മഹോത്സവം ആരംഭിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശ ഉത്സവം സെപ്റ്റംബർ 17 ന് ഗണപതി വിഗ്രഹ വിസർജനത്തോടെ അവസാനിക്കും.

 


 

ഈ വർഷത്തെ ഗണേശ ചതുർഥി വളരെയധികം സവിശേഷമാണ്. കാരണം 100 വർഷങ്ങൾക്ക് ശേഷം ഗണേശ ചതുർഥി ദിനത്തിൽ ഒരു അപൂർവ സംയോഗം നടക്കാൻ പോകുകയാണ്. ഈ വർഷം ഗണേശ ചതുർഥി നാളിൽ സർവാർത്ത സിദ്ധിയോഗം, രവിയോഗം, ബ്രഹ്മയോഗം, ഇന്ദ്രയോഗം എന്നീ മഹത് യോഗങ്ങളുടെ സംയോജനമാണ് നടക്കാൻ പോകുന്നത്. ഒപ്പം ചോതി ചിത്തിര നക്ഷത്രവും ഉണ്ടാകും.

 


 

ഇത്തരത്തിൽ ഗണേശ ചതുർഥി നാളിൽ ഗണേശ വിഗ്രഹത്തിന്റെ സ്ഥാപനത്തിനും ആരാധനയ്ക്കും വളരെ അനുകൂലമായ സമയം ഉണ്ടാകും. ഒപ്പം ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥാനം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഗണേശോത്സവത്തോടെ അവരുടെ ജീവിതത്തിലും ഉത്സവങ്ങളുടെ കാലഘട്ടം ആരംഭിക്കുമെന്നതിനാൽ ഇത്തവർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകും.  ഈ വിനായക ചതുർഥിയോടെ തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ അറിയാം...

 


 

ഇടവം (Taurus): ഗണേശ ചതുർഥി ഇടവ രാശിക്കാർക്ക്  ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ എല്ലാ ജോലികളും അതിന്റെതായ സമയത്ത് പൂർത്തിയാകും. ബിസിനസ് വിഭാഗത്തിന് വലിയ നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. പുതിയ ജോലിയ്ക്ക് പറ്റിയ സമയം, സമ്പത്ത് കുമിയും. 

 

കർക്കടകം (Cancer):  വിനായക ചതുർഥിയിൽ കർക്കടക രാശിയുള്ളവരുടെ ജീവിതത്തിലും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ സമയം ഇവർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലികൾ നന്നായി പൂർത്തിയാകും, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.

 


 

കന്നി (Virgo):  ഇവരുടെ ജീവിതത്തിലും വിനായക ചതുർഥി വലിയ നേട്ടങ്ങൾ കൊണ്ടുവരും.  അപ്രതീക്ഷിതമായി സമ്പത്തും സമൃദ്ധിയും വന്നുചേരും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും, കരിയറിൽ ഇതുവരെയുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും,  നിക്ഷേപത്തിന് നല്ല സമയം, ധനനേട്ടം ഉണ്ടാകും. 

 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.