Surya Nakshatra Gochar: സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും കൈനിറയെ പണം, പുരോഗതി, നിങ്ങളും ഉണ്ടോ?

Written ByAjitha Kumari
Published: Sep 03, 2024, 10:40 AM IST|Updated: Sep 03, 2024, 10:40 AM IST

Surya Nakshatra Parivartan: സെപ്റ്റംബർ 13-ന് സൂര്യൻ ഉത്രം നക്ഷത്രത്തിൽ പ്രവേശിക്കും. ശേഷം സെപ്തംബർ 27 ന് അത്തം നക്ഷത്രത്തിൽ പ്രവേശിക്കും.

Surya In Utra Nakshatra: ഈ കാലയളവിൽ ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് രാജകീയമാകുന്നതെന്ന് നോക്കാം... 

 

Surya Nakshatra Gochar In September 1/7

Surya Nakshatra Gochar September 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ വളരെയധികം പങ്കുണ്ട്.  കാലാകാലങ്ങളിൽ രാശിയും നക്ഷത്രവുമൊക്കെ മാറാറുണ്ട്

Surya Gochar in Uthram2/7

നവ ഗ്രഹങ്ങളുടെയെല്ലാം രാജാവാണ് സൂര്യൻ. വിജയം, ഊർജ്ജം, ആത്മവിശ്വാസം, പിതാവ്, ആത്മാവ്, അന്തസ്സ്, ബഹുമാനം മുതലായവയുടെ കരകനായിട്ടും സൂര്യനെ കണക്കാക്കുന്നു.

 

Surya Nakshatra Gochar3/7

സൂര്യൻ നിലവിൽ പൂരം നക്ഷത്രത്തിലാണ്. ഇത്  സെപ്റ്റംബർ 13 വരെ ഇവിടെ തുടരും.  ശേഷം ഉത്രം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. പിന്നെ സെപ്തംബർ 27 ന് അത്തം നക്ഷത്രത്തിൽ പ്രവേശിക്കും.

Surya Gochar Impact4/7

ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ രാശിയുടെ സംക്രമണം ശുഭകരമാകുന്ന ചില രാശികളുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

Leo5/7

ചിങ്ങം

ചിങ്ങം (Leo):  സൂര്യൻ്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് വിജയത്തിലേക്കുള്ള വാതിലുകൾ തുറക്കും. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രമോഷൻ, ബിസിനസ്സിൽ ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, ജീവിത പങ്കാളിയിൽ നിന്ന് പിന്തുണയുണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

Taurus6/7

ഇടവം

ഇടവം (Taurus):  സൂര്യന്റെ ശി മാറ്റം ഇവർക്ക് വളരെയധികം ഗുണം നൽകും. ഇതിലൂടെ ജീവിതത്തിൽ സന്തോഷം, ഭൗതിക സുഖസൗകര്യങ്ങളിൽ വർദ്ധനവ്, വിദേശത്ത് പോകാനും ജോലി നേടാനും അവസരം, വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ,  ഓഹരി വിപണിയിൽ ലാഭം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും.

Libra7/7

തുലാം

തുലാം (Libra): സൂര്യൻ്റെ രാശി മാറ്റം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തിക വശം ശക്തമാകും, ഇണയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, യാത്രായ്ക്ക് സാധ്യത, ശക്തമായ വിജയസാധ്യത, ആത്മവിശ്വാസവും ഊർജവും വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)