ന്യുഡൽഹി: 7th Pay Commission: ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷകൾ അസ്തമിച്ചു. 18 മാസത്തെ കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ജീവനക്കാർ ഒരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു കാരണവശാലും അവർക്ക് DA കുടിശ്ശിക നൽകില്ലെന്ന് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 1 മുതൽ വർദ്ധിച്ച ക്ഷാമബത്ത മാത്രമേ ലഭിക്കൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

18 മാസത്തെ കുടിശ്ശിക ലഭ്യമാകില്ല (18 months arrears will not be available)


DA കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ രാജ്യസഭയിൽ പറഞ്ഞത് ഒന്നര വർഷത്തെ കാലയളവിനുള്ള കുടിശ്ശിക നൽകാനുള്ള യാതൊരു തീരുമാനവുമില്ല എന്നാണ്. അതായത് 2020 ജനുവരി മുതൽ 2021 ജൂൺ 30 വരെ കുടിശ്ശിക നൽകില്ല. സർക്കാരിന്റെ ഈ പ്രസ്താവന കേന്ദ്ര ജീവനക്കാർക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. 


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് തിരിച്ചടി! അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ വിസമ്മതിച്ചു


എന്നിരുന്നാലും ഇത് സംബന്ധിച്ച് സർക്കാരുമായി സംസാരിക്കുമെന്ന് യൂണിയൻ ഇപ്പോഴും പറയുന്നുണ്ട്. 18 മാസത്തെ  ഡിയർനെസ് അലവൻസ് (DA) മരവിപ്പിച്ചതിലൂടെ സർക്കാർ ലാഭിച്ചത്  34,402 കോടി രൂപയാണ്. ഈ വിവരം ധനമന്ത്രി തന്നെ പാർലമെന്റിന് വ്യക്തമാക്കിയിട്ടുണ്ട്.


48.34 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 65.26 ലക്ഷം പെൻഷൻകാരുടെയും ഡി.എ, ഡി.ആർ. ജനുവരി 2020 മുതൽ മരവിപ്പിച്ചിരുന്നു.  കൊറോണ പകർച്ചവ്യാധി കാരണമാണ് ഡിയർനെസ് അലവൻസ് മരവിപ്പിക്കാനുള്ള ഈ തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു. തെന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു.  കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക വെല്ലുവിളി നേരിടാൻ, ഖജനാവിന്റെ ഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമായിരുന്നു. സർക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി ഈ തീരുമാനമെടുത്തത്.


Also Read: Driving License ന് ഇനി ടെസ്റ്റ് നൽകേണ്ടതില്ല! ഒറ്റ ക്ലിക്കിലൂടെ DL ഉണ്ടാക്കാം, നിയമം മാറി


എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു (Salaries of MPs, Ministers also deducted)


സർക്കാരിന് കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാധ്യമായ എല്ലാ വഴികളിലൂടെയും സാമ്പത്തികം സമാഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര ജീവനക്കാരുടെ DA, DR നിർത്തലാക്കിയതിനു പുറമേ സർക്കാർ നിരവധി നടപടികളും സ്വീകരിച്ചിരുന്നു. 


2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ 12 മാസത്തേക്ക് പാർലമെന്റ് അംഗങ്ങളുടെയും കേന്ദ്ര മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വരെ സർക്കാർ വെട്ടിക്കുറച്ചിരുന്നു. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലോ ഡിഎയിലോ ഒരു തരത്തിലുള്ള കട്ടിങ്ങും നടത്തിയിരുന്നില്ല. അവർക്ക്  ഈ സമയത്ത് മുഴുവൻ ശമ്പളവും നൽകുകയും ഡിഎ ലഭിക്കുകയും ചെയ്തു. ഡിഎ വർധന മാത്രം 2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ മരവിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.