ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത.  ഈ മാസം ജീവനക്കാരുടെ ശമ്പളം വർധനവോടെ ലഭിക്കും. DA 28%  വർദ്ധനവിന് ശേഷം ക്ഷാമബത്ത വീണ്ടും 3 ശതമാനം വർദ്ധിപ്പിച്ചു. ധനമന്ത്രാലയം പറയുന്നതനുസരിച്ച് ഒക്‌ടോബർ മുതൽ ജീവനക്കാർക്ക് 3% വർദ്ധിപ്പിച്ച ഡിഎയിൽ 31 ശതമാനം ക്ഷാമബത്ത ലഭിക്കും എന്നാണ്. അതായത് നവംബറിലെ ശമ്പളം വർദ്ധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർധിപ്പിച്ചത്. തുടർന്ന് 3% DA വീണ്ടും വർദ്ധിച്ചു, അതിനുശേഷം മൊത്തം DA 31% ആയി ഉയർന്നു.


Also Read: 7th Pay Commission: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത! ശമ്പളം വർധിക്കും


ക്ഷാമബത്ത 31 ശതമാനമായി ഉയർത്തി (Dearness Allowance increased to 31%)


ജീവനക്കാരുടെ ക്ഷാമബത്ത (DA) 31 ശതമാനമായി ഉയർന്നു. നേരത്തെ ക്ഷാമബത്ത 28 ശതമാനമായിരുന്നു. ഇനി ജീവനക്കാരുടെ നവംബറിലെ ശമ്പളത്തിൽ ബമ്പർ വർധനയുണ്ടാകും. ഈ മാസം ജീവനക്കാരുടെ ശമ്പളം 3% വർദ്ധിച്ച DA ക്കൊപ്പമായിരിക്കും ലഭിക്കുക. 28% ഡിഎയുമായി താരതമ്യപ്പെടുത്തുമ്പോൾ 31% ഡിഎയിൽ  ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് നോക്കാം?


31% ഡിഎയുടെ കണക്കുകൂട്ടൽ (Calculation on 31% DA)


ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചതിന് ശേഷം മൊത്തം DA 31 ശതമാനമായിട്ടുണ്ട്. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ മൊത്തം വാർഷിക ക്ഷാമബത്ത 66,960 രൂപയാകും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിൽ വാർഷിക വർദ്ധനവ് 6,480 രൂപയാകും.


Also Read: 7th Pay Commission: ജീവനക്കാർക്ക് DA Arrear നെ കുറിച്ചുള്ള സന്തോഷ വാർത്ത ഉടൻ ലഭിക്കും


കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on minimum basic salary)


1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) 5580/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (28%) 5040/മാസം
4. എത്രമാത്രം ക്ഷാമബത്ത വർദ്ധിച്ചു 5580- 5040 = 540 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ


പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on maximum basic salary)


1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) 17639 രൂപ/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (28%) 15932 രൂപ/മാസം
4. ക്ഷാമബത്ത വർദ്ധനവ് 17639-15932= 1,707 രൂപ/മാസം വർദ്ധിച്ചു
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 1,707 X12 = 20,484 രൂപ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.