7th Pay Commission: ജീവനക്കാർക്ക് DA Arrear നെ കുറിച്ചുള്ള സന്തോഷ വാർത്ത ഉടൻ ലഭിക്കും

7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് DA കൂടാതെ നിരവധി ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. 18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശികയുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.  

Written by - Ajitha Kumari | Last Updated : Nov 18, 2021, 01:45 PM IST
  • കേന്ദ്രസർക്കാർ ഉറപ്പ് നൽകി
  • ഡിഎ കുടിശ്ശിക സംബന്ധിച്ച വിഷയം ചർച്ച ചെയ്യും
  • പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്
7th Pay Commission: ജീവനക്കാർക്ക് DA Arrear നെ കുറിച്ചുള്ള സന്തോഷ വാർത്ത  ഉടൻ ലഭിക്കും

 

7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance) 31 ശതമാനമായി ഉയർത്തി. ജൂലായ് ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. അതായത് സർക്കാർ ജീവനക്കാർക്ക് 4 മാസത്തെ ഡിയർനസ് അലവൻസ് കുടിശ്ശികയും (Dearness Allowance Arrear) നൽകും. 

എന്നാൽ 18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിയർനസ് അലവൻസ് കുടിശ്ശികയുടെ (Dearness Allowance Arrear)  കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രിസ്മസിനും പുതുവർഷത്തിനും മുമ്പ് ഡിസംബർ മാസത്തിൽ കേന്ദ്ര ജീവനക്കാരുടെ DA കുടിശ്ശിക സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

Also Read: 7th Pay Commission: പുതുവർഷത്തിൽ ജീവനക്കാർക്ക് സന്തോഷവാർത്ത! ശമ്പളം വർധിക്കും

കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത (good news for central employees)

ഏഴാം ശമ്പള കമ്മീഷനു (7th Pay Commission) കീഴിൽ കേന്ദ്രസർക്കാർ കേന്ദ്ര ജീവനക്കാർക്ക് 31 ശതമാനം ഡിഎയ്ക്ക് പുറമേ നിരവധി വലിയ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ 18 മാസമായി ഡിഎ കുടിശ്ശിക സംബന്ധിച്ച കേസ് കെട്ടിക്കിടക്കുകയാണ്.

ഡിഎ പുനഃസ്ഥാപിക്കുമ്പോൾ 18 മാസമായി കെട്ടിക്കിടക്കുന്ന ഡിഎ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കണമെന്ന ആവശ്യം കൗൺസിൽ സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സെക്രട്ടറി (JCM) ശിവ് ഗോപാൽ മിശ്ര പറഞ്ഞു. ഡിസംബറിൽ ഡിഎ കുടിശ്ശിക സംബന്ധിച്ച കാര്യം ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.

Also Read: Benefits Of Eating Apple: ഒരു ആപ്പിൾ ദിനവും കഴിക്കൂ ലഭിക്കും ഈ 10 ഗുണങ്ങൾ 

ഡിഎ കുടിശ്ശിക ഒറ്റത്തവണ അടച്ചാൽ മതി! (One time payment of DA arrears!)

ധനമന്ത്രാലയം, പേഴ്‌സണൽ & ട്രെയിനിംഗ് വകുപ്പ് (Department of Personnel & Training), ചെലവ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുമായി സംയുക്ത കൺസൾട്ടേറ്റീവ് മെഷിനറി (JCM) യോഗം ചേരും. 

ഇതിൽ ഡിഎ കുടിശ്ശിക ഒറ്റത്തവണയായി നൽകുന്നതു സംബന്ധിച്ച ചർച്ചയ്ക്കു സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് പെൻഷൻകാർ കുറച്ചുനാൾ മുമ്പ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.

Also Read: Mantra Chanting Rules: ജപിക്കുമ്പോൾ ഇക്കാര്യം ഓർമ്മിക്കുക, ഈശ്വരകൃപ പെട്ടെന്ന് ലഭിക്കും 

ഡിഎ കുടിശ്ശിക എത്ര കിട്ടും? (How much will you get DA arrears?)

നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി  (JCM) സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറയുന്നതനുസരിച്ച് ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37000 രൂപ വരെയാണ്. അതേസമയം ലെവൽ-13 ജീവനക്കാർക്ക് ഡിഎ കുടിശ്ശികയായി 1 ,44,200 രൂപ മുതൽ 2,18,200 രൂപ വരെ ലഭിക്കും. ഡിയർനസ് അലവൻസ് (DA) പുനഃസ്ഥാപിക്കുമെന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News