ന്യൂഡൽഹി: Ration Card: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്ത. റേഷൻ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, അതിലൂടെ നിങ്ങൾക്ക് സർക്കാരിൽ നിന്ന് സൗജന്യ റേഷൻ (Ration) ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഈ കാർഡിൽ (Ration Card) നിങ്ങളുടെ മൊബൈൽ നമ്പർ തെറ്റായി നൽകിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ നമ്പർ മാറിയെങ്കിലോ അത് കാർഡിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായേക്കാം. അതിനാൽ ഒട്ടും കാലതാമസമില്ലാതെ നിങ്ങൾ നിങ്ങളുടെ റേഷൻ കാർഡിൽ മൊബൈൽ നമ്പർ ഉടൻ അപ്ഡേറ്റ് ചെയ്യുക.


Also Read: 3 മാസത്തേക്ക് റേഷൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ Ration Card റദ്ദാകുമോ? അറിയാം..


ദയവായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക (update mobile number)


റേഷൻ കാർഡിൽ (Ration Card) മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നിങ്ങൾ നിങ്ങളുടെ റേഷൻ കാർഡിൽ പഴയ മൊബൈൽ നമ്പർ ചേർത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് റേഷനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ലഭിക്കില്ല. പല സുപ്രധാന അപ്ഡേറ്റുകളും ഭക്ഷ്യ വകുപ്പിൽ നിന്നും കാർഡ് ഉടമകൾക്ക് മെസേജിലൂടെ അയക്കും. 


റേഷൻ കാർഡിൽ മൊബൈൽ നമ്പർ ഇതുപോലെ അപ്ഡേറ്റ് ചെയ്യുക (How to change mobile number in Ration Card)


1. ഇതിനായി, നിങ്ങൾ ആദ്യം ഈ സൈറ്റ് സന്ദർശിക്കുക https://nfs.delhi.gov.in/Citizen/UpdateMobileNumber.aspx.
2. നിങ്ങളുടെ മുന്നിൽ ഒരു പേജ് തുറക്കും. ഇവിടെ നിങ്ങൾക്ക്  Update Your Registered Mobile Number എന്നെഴുതിയിരിക്കുന്നത് കാണാം
3. ഇപ്പോൾ താഴെ കൊടുത്തിരിക്കുന്ന കോളത്തിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ഇവിടെ ആദ്യത്തെ കോളത്തിൽ Aadhaar Number of Head of Household/NFS ID എന്നെഴുതുക 


Also Read: Free Ration Without Card: റേഷൻ കാർഡ് ഇല്ലെങ്കിലും നിങ്ങൾക്ക് സൗജന്യമായി റേഷൻ ലഭിക്കും


6. രണ്ടാമത്തെ നിരയിൽ Ration card No എഴുതുക
7. മൂന്നാമത്തെ കോളത്തിൽ ഗൃഹനാഥന്റെ പേര് (Name of Head of Household) എഴുതുക.
8. അവസാന കോളത്തിൽ നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ നൽകി സേവ് ചെയ്യുക.
10. ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യും.


'ഒരു രാജ്യം ഒരു റേഷൻ കാർഡ്' ആരംഭിച്ചു ('One Nation-One Ration Card' launched)


2020 ജൂൺ 1 മുതൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റേഷൻ കാർഡ് (Ration Card) പോർട്ടബിലിറ്റി സേവനം 'ഒരു രാജ്യം-ഒരു റേഷൻ കാർഡ്' ആരംഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് ഏത് സംസ്ഥാനത്തും താമസിച്ചുകൊണ്ട് റേഷൻ വാങ്ങാം.


ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണാടക, കേരളം, മധ്യപ്രദേശ്, ഗോവ, ജാർഖണ്ഡ്, ത്രിപുര, ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ദാമൻ-ദിയു എന്നിവിടങ്ങളിൽ ഈ പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.