3 മാസത്തേക്ക് റേഷൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ Ration Card റദ്ദാകുമോ? അറിയാം..

അടുത്തിടെയായി ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുകയാണ്.  

Written by - Ajitha Kumari | Last Updated : Dec 22, 2020, 08:17 PM IST
  • 3 മാസത്തേക്ക് റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡ് റദ്ദാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകിയതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും PIB ട്വീറ്റ് ചെയ്തിട്ടുണ്ട്.
3 മാസത്തേക്ക് റേഷൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ Ration Card റദ്ദാകുമോ? അറിയാം..

ന്യുഡൽഹി: ഈ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ  (Social Media) സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടല്ലോ അല്ലേ. പ്രത്യേകിച്ചും നിങ്ങളുടെ ഫേസ്ബുക്ക് (Facebook), വാട്ട്‌സ്ആപ്പുകളിൽ വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ ചിലപ്പോൾ ഒരു ഫോട്ടോയായോ അല്ലെങ്കിൽ വർത്തയുടെ ലിങ്കോ നിങ്ങൾക്ക് ലഭിക്കുന്നുണ്ടാവും അല്ലേ.    

അടുത്തിടെയായി ഒരു വാർത്ത സോഷ്യൽ മീഡിയയിൽ (Social Media)  വ്യാപകമായി പങ്കിടുകയാണ്. അതിൽ ഒരു പത്രത്തിന്റെ ന്യൂസ് ക്ലിപ്പിന്റെ ഫോട്ടോയിലൂടെ നിങ്ങൾ മൂന്ന് മാസത്തേക്ക് റേഷൻ എടുക്കുന്നില്ലെങ്കിൽ നിങ്ങളുടെ റേഷൻ കാർഡ് റദ്ദാക്കാമെന്ന ഒരു വർത്തയാണ് ഷെയർ ആകുന്നത്.   എന്നാൽ ഈ വൈറലാകുന്ന വാർത്തയുടെ പിന്നിലെ സത്യമെന്തെന്ന് നമുക്ക് അറിയാം..

Also Read: Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും! 

അടുത്തിടെ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വൈറലാകുന്ന വാർത്തയിൽ പറയുന്നത് കേന്ദ്രസർക്കാരിന്റെ (Central Government) നിർദേശപ്രകാരം മൂന്ന് മാസത്തേക്ക് റേഷൻ എടുത്തില്ലെങ്കിൽ റേഷൻ കാർഡ് റദ്ദാക്കാമെന്നാണ്. വാർത്ത വൈറലായ ഉടൻതന്നെ PIB ഈ വാർത്തയുടെ സത്യാവസ്ഥ Fact Check ലൂടെ പരിശോധിക്കുകയും അത് പൂർണ്ണമായും വ്യാജമാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

3 മാസത്തേക്ക് റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡ് റദ്ദാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകിയതായി ചില മാധ്യമങ്ങളിൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും (fake news) PIB ട്വീറ്റ് ചെയ്തിട്ടുണ്ട്.  മാത്രമല്ല ഇങ്ങനൊരു മാർഗനിർദ്ദേശം കേന്ദ്രസർക്കാർ നൽകിയിട്ടില്ലയെന്നും ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

 

 

PIB ഫാക്റ്റ് ചെക്ക് അനുസരിച്ച് ഈ ക്ലെയിം പൂർണ്ണമായും വ്യാജമാണ്. കേന്ദ്ര സർക്കാർ (Central Government)  അത്തരം മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ നിങ്ങൾക്ക് ഇത്തരമൊരു സന്ദേശമോ വിവരങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒട്ടും വിശ്വസിക്കരുത്. ഈ ക്ലെയിം വ്യാജമാണെന്നും റേഷൻ കാർഡ് നിയമങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും പി‌ഐ‌ബി വ്യക്തമാക്കിയിട്ടുണ്ട്. 

Trending News