Thiruvananthapuram : കോവിഡ് രണ്ടാം തരംഗം (Covid Second Wave) മൂലം ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ (Kerala Financial Corporation) മൊറട്ടോറിയ ആനുകൂല്യങ്ങളും വായ്പാ ക്രമീകരണവും പ്രഖ്യാപിച്ചു. അതിനോടൊപ്പം തന്നെ നിരവധി മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കെ എഫ് സി (KFC) സംരംഭങ്ങൾക്ക് 20% അധിക വായ്പ, കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്കുള്ള സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചായിരിക്കുന്നത്. 

 

1) മൊറട്ടോറിയം

 

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്കാണ് മൊറൊട്ടോറിയം.  ഇത്തരം സംരംഭങ്ങളുടെ വായ്പകൾ റിസർവ് ബാങ്ക് (RBI) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകും. സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക്  അപേക്ഷകൾ സമർപ്പിക്കാം. 2021 മാർച്ച് 31ന് വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കില്ല.

 


 

2) KFC സംരംഭങ്ങൾക്ക് 20% അധിക വായ്പ

 

കെ എഫ്  സി യിൽ നിന്നും വായ്പ (Loan) എടുത്ത്  2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭങ്ങൾക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20 ശതമാനം  അധിക വായ്പ നൽകിയിരുന്നു. കോവിഡിന്റെ  രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായങ്ങളും വീണ്ടും പ്രതിസന്ധിയിലായി. ഇത്തരം സംരംഭകർക്ക്‌ കഴിഞ്ഞ വർഷം നൽകിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് 40 ശതമാനം അധിക വായ്പ നൽകും.

 


 

 

3) കോവിഡ് പ്രതിരോധ മേഖലയിലുള്ള വ്യവസായങ്ങൾക്ക് സഹായം അനുവദിക്കും

 

കോവിഡ് (Covid 19) രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര  വ്യവസ്ഥയിൽ വായ്പ നൽകുമെന്ന് സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംരംഭങ്ങൾക്കായി കെ എഫ് സി പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഓക്സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്സി മീറ്ററുകൾ, ഗ്ലോവ്സ്, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾ, ഹോസ്പിറ്റലുകൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

 

50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7% പലിശയിലാണ് നൽകുന്നത്. 5 വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. പദ്ധതിയുടെ ആകെ ചിലവിന്റെ 90% വരെ വായ്പ ലഭിക്കും. 

 


 

 

4) പലിശ നിരക്ക് കുറച്ചു

 

ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങൾക്കുള്ള പലിശയിൽ കെ എഫ് സി  ഇളവ് നൽകിയിട്ടുണ്ട്. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറച്ചു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്.

 

സാധാരണ ഗതിയിൽ അതാതു സംരംഭകരുടെ വായ്പയുടെ റീസെറ്റ് തീയതി മുതലാണ് (വായ്പ എടുത്ത മാസം) പുതുക്കിയ പലിശ നൽകുന്നത്. എന്നാൽ ഇത്തവണ കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതൽ എല്ലാ ഇടപാടുകാർക്കും ലഭിക്കുന്നതാണ്. മാത്രമല്ല കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.