Ganja Seized: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി; പരിശോധനയ്ക്കിടയിൽ രക്ഷപ്പെടാൻ ശ്രമം!
Crime News: പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയതായിറിപ്പോർട്ട്. പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടാനും പ്രതി ശ്രമിച്ചിരുന്നു. സംഭവം നടന്നത് ഹരിപ്പാട് തമല്ലക്കല്ലിലാണ്. കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു എന്നയാളുടെ വീട്ടിൽ നിന്നാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്.
Also Read: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; പോക്സോ കേസ് പ്രതിയെന്ന് സൂചന
പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ വിശാഖപട്ടണത്താണ് അനിൽ ബാബു ജോലി ചെയ്യുന്നത്. ഇയാൾ അടുത്ത ആഴ്ച ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക് കുരുമുളക് സ്പ്രേ അടിച്ചതിൽ ചെറിയ പരിക്കേറ്റിരുന്നു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Also Read: തിങ്കളാഴ്ച മഹാദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും ജോലി, അപാര സമ്പത്ത്!
സോഡ കുടിക്കാൻ എന്ന വ്യാജേന വയോധികയായ കടയുടമയുടെ മാല പൊട്ടിച്ചു കടന്നു; 40കാരൻ പിടിയിൽ
ഇതിനിടയിൽ സോഡ കുടിക്കാൻ എന്ന പേരിൽ കടയിൽ എത്തി വൈക്കത്ത് കടയുടമയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളെ പോലീസ് പിടികൂടി. തലയോളപറമ്പ് സ്വദേശി ബിജോ പി ജോസിനെയാണ് കടുത്തുരത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 29 വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈക്കം ആയാംകുടി എരുമത്തുരുത്ത് അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുമതിയമ്മ 78 കാരയിയുടെ മാലയാണ് മോഷ്ടിച്ചത്. ഒന്നര പവന തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്.
Also Read: രാശികളിൽ കൂടുതൽ റൊമാന്റിക് ഇവരാണ്; പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും!
ജല അതോറിറ്റി ജീവനക്കാരൻ എന്ന വ്യജേന ചുവപ്പ് നിറത്തിലുള്ള ആക്ടീവ സ്കൂട്ടിറിലാണ് പ്രതി എത്തിയത്. മോഷണം നടത്തുന്നതിന് തലേദിവസം ബുധനാഴ്ചയും പ്രതി ഇതെ ജല അതോറിറ്റി ജീവനക്കാരൻ എന്ന പേരിൽ എത്തിയിരുന്നു. പൊട്ടി കിടക്കുന്ന പൈപ്പ് നന്നാക്കാനാണ് പറഞ്ഞെത്തിയ ഇയാൾ പിന്നീട് കടയുടമയോടെ സോഡ ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.