New Delhi : വടക്കൻ കേരളത്തിൽ Money Chain മാതൃകയിൽ തട്ടിപ്പ് നടത്തി പത്ത് കോടിയിൽ അധികം പണവുമായി മുങ്ങിയ Kasaragod സ്വദേശിയെ CBI അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സുധീർ മുഹമ്മദ് ചെറിയ വണ്ണാരക്കലിനെയാണ് സിബിഐ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഐയുടെ ഇടപെൽ മൂലം സുധീറിനെ സൗദി അറേബ്യൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്റർപോൾ പിടികൂടി ഇന്ത്യയിലേക്ക് നാട് കടത്തുകയായിരുന്നു. ആഞ്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് സുധീർ.


ALSO READ : COVID ബാധിച്ച ഭാര്യയായ നഴ്സിനെ തിരികെ സ്വീകരക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ്


കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് സിബിഐക്ക് കൈമാറിയത്. അറിസ്റ്റിലായ പ്രതിയെ പിന്നീട് എറണാകുളത്തെത്തിച്ച് കോടതിയിൽ ഹാജരാക്കുന്നതാണ്. കാസർകോട് പൊലീസായിരന്ന പ്രഥമിക ഘട്ടത്തിൽ കേസ് അന്വേഷിച്ചത്.


ആദ്യ നാല് കേസുകളായി 9.94 കോടിയോളം രൂപയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാസ‌ർകോട് ഒരു പണമിടപാട് സ്ഥാപനം ആരംഭിച്ച് പലരിൽ നിന്ന് 61 ദിവസത്തിനുള്ള അധിക പലിശ നൽകി പണം തിരികെ നൽകാമെന്ന് സ്കീം അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടനിലക്കാർക്ക് ഒരോ ഇടപാടിനും 2 ശതമാനം കമ്മീഷനും നൽകിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.


ALSO READ : മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ


2009-2011 കാലഘട്ടങ്ങളിലായിരുന്നു പ്രതി തന്റെ തട്ടിപ്പിനുള്ള ബിസിനെസ് തുടങ്ങിയത്. 7% വരെ പലിശ നിരക്കാണ് ഓരോ ഇടുപാടുകാർക്ക് പ്രതി ഇറപ്പ് നൽകിയിരുന്നത്. ഓരോ ഇടപാടുകാരിൽ നിന്ന് പണം സ്വീകരിച്ച് 9.94 കോടിയോളം രൂപ സ്വരൂപിച്ചു. എന്നിട്ട് ഉറപ്പ് നൽകിയത് പോലെ പണം തിരികെ നൽകാതെ സുധീർ മുങ്ങുകയായിരുന്നു.


ALSO READ : Hyderabad ൽ നിരോധിച്ച മരുന്ന് ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ


മറ്റൊരു ഇടപാടുകാരനിൽ നിന്ന് 19 ലക്ഷം രൂപ വാങ്ങി നാട് വിട്ട കേസിലും സുധീർ പ്രതിയാണ്. 50 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അതും പലിശ സഹിതം നൽകാമെന്ന് അറിയിച്ച് പക്ഷെ കിട്ടയ 19 ലക്ഷം കൊണ്ട് സുധീർ മുങ്ങുകയായിരുന്നു. കേസിൽ  എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതി കുറ്റക്കാരനായി വിധിക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.