Riyad: വിസ ലംഘന നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ.... നുഴഞ്ഞുകയറ്റക്കാരെയും വിസ നിയമലംഘകരെയും സഹായിച്ചാലുള്ള ശിക്ഷ സൗദി ഇരട്ടിയാക്കി.
അനധികൃതമായി രാജ്യത്ത് കുടിയേറിയവര്‍ക്കും താമസരേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കും സഹായം നല്‍കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഇരട്ടിയാക്കിയത്.
ഇത്തരക്കാരെ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് Saudi ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിസാ നിയമലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇക്കൂട്ടരെ സഹായിക്കുന്നവരേയും ശിക്ഷിക്കുന്നതിനുള്ള നീക്കം സൗദി നടപ്പാക്കുന്നത്.
Also read: Ramadan: അബുദാബിയില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി
അതേസമയം, പുതുക്കിയ നിയമം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനു മുന്‍പായി നുഴഞ്ഞു കയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം നല്‍കണം. ഇവര്‍ക്ക് ജോലി, യാത്ര, താമസ സൗകര്യങ്ങള്‍, എന്നിവ ഉള്‍പ്പെടെ ഒരു സഹായവും ചെയ്ത് കൊടുക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
Also read: Ramadan: അബുദാബിയില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി
ഇത്തരത്തില്‍ വിസാ നിയമ ലംഘനത്തിന്‍റെ പേരില്‍ പിടികൂടുന്നവരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. കൂടാതെ, യാത്രാ സൗകര്യ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ കണ്ടു കെട്ടുന്നതിനും താമസ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതിനും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...