കോഴിക്കോട്: പന്തീരാങ്കാവിൽ കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകൾ അറസ്റ്റിലായതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെൽവി, പന്തീരാങ്കാവിൽ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

 


 

പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കട്ടിംങ് മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ നാട്ടുകാരാണ് തട‍ഞ്ഞുവെച്ചത് തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

 


 

പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് മനസ്സിലായിട്ടുണ്ട്. പന്തീരാങ്കാവിലെ വർക് ഷോപ്പിൽ നിന്ന് മോഷ്ടിച്ച കട്ടിം​ഗ് മെഷീനുൾപ്പടെ ഇവരുടെ കയ്യിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.  തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ മറ്റ് മൂന്ന് പേരെ കൂടി പിടികൂടി. ഇവരിൽ ചിലർ കുറച്ചു കാലങ്ങളായി പന്തീരാങ്കാവിൽ താമസിച്ചു വരുന്നവരാണ്. ഇവരുടേയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 


 

കൊല്ലത്ത് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

 

കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ഓണവിപണി ലക്ഷ്യം ഇട്ടാണ് എംഡിഎംഐ എത്തിച്ചത് എന്നാണ് പോലീസ് നിഗമനം.  ഡാൻസഫ് സംഘവും വെസ്റ്റ് പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇരുവരെയും അറസ്റ്റ് ചെയ്‌തത്. എറണാകുളം വൈപ്പിൻ സ്വദേശി ആര്യ, കൊല്ലം മാടൻനട സ്വദേശി റജി എന്നിവരെയാണ് പോലീസ് പിടിയിലായത്. ജില്ലയിലേക്ക് മാരക രാസലഹരി വസ്തുക്കൾ കടത്തുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസും സിറ്റി പോലീസ് ഡാന്‍സാഫ് ടീമും ശക്തമായ പരിശോധന നടത്തിയിരുന്നു.

 

കഴിഞ്ഞ ദിവസം രാത്രിയാണ് രാമൻകുളങ്ങരയ്ക്ക് സമീപത്തു നിന്നും വാഹന പരിശോധനക്കിടെ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.  ഇവർ കൊച്ചിയിൽ നിന്നും യാത്ര ചെയ്തു വന്ന കാർ പരിശോധിച്ചപ്പോഴാണ് 50 ഗ്രാം MDMA കണ്ടെത്തിയത്.  തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ റെജി നേരത്തേയും സമാന കേസുകളിൽ പിടിയിലായിട്ടുള്ള ആളാണ്. പിടിയിലായവർ പതിവായി എംഡിഎംഎ വിൽപന നടത്തുന്നവരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.