Murder: യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു; അമ്മയും സഹോദരനും കസ്റ്റഡിയിൽ

Crime News: അഖിലും സഹോദരനും മദ്യപിച്ച് കലഹം നടത്തുക എന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതിനെ തടുർന്ന് വീട്ടില്‍ സ്ഥിരം ബഹളവും ഉണ്ടാകാറുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 5, 2024, 11:13 AM IST
  • അടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
  • സംഭവത്തിൽ അമ്മയേയും സഹോദരനേനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
  • പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു ആണ് മരിച്ചത്
Murder: യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു; അമ്മയും സഹോദരനും കസ്റ്റഡിയിൽ
പീരുമേട്: അടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.  സംഭവത്തിൽ അമ്മയേയും സഹോദരനേനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു ആണ് മരിച്ചത്. 
 
 
സംഭവത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയൊടെയാണ് അഖിലിന്റെ മൃതദേഹം വീടിന് സമീപത്തു നിന്നും കണ്ടെത്തിയത്. വീടിനു സമീപത്ത് കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ അഖിലിന്റെ അമ്മയെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
 
അഖിലും സഹോദരനും മദ്യപിച്ച് കലഹം നടത്തുക എന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതിനെ തടുർന്ന് വീട്ടില്‍ സ്ഥിരം ബഹളവും ഉണ്ടാകാറുണ്ട്. സംഭവ ദിവസവും സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുകയും അഖിലിനെ വീടിന് സമീപത്തെ കമുകില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ മരണം സംഭവിച്ചതാകാം എന്നാണ് പോലീസ് നിഗമനം.  സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News