ആഗ്ര: മോഷണം പുറത്തറിയാതിരിക്കാൻ ഒൻപതു വയസ്സുകാരിയെ കൊന്ന് പുതപ്പിൽ പൊതിഞ്ഞ് അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ.  പെൺകുട്ടിയെ ജഗദീഷ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും കാണാതായത് തിങ്കളാഴ്ച മുതലാണ്. സാധനം വാങ്ങാൻ മാർക്കറ്റിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനാൽ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽക്കാരനായ സണ്ണി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.  പെൺകുട്ടിയുടെ കുടുംബവും സണ്ണിയും ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.  മാർക്കറ്റിലേക്കിറങ്ങിയ പെൺകുട്ടി സണ്ണി കെട്ടിട ഉടമയുടെ വീട്ടിൽനിന്നും പണം മോഷ്ടിക്കുന്നത് കണ്ടു. ഇത് മനസിലാക്കിയ സണ്ണി പെകുട്ടി മോഷണവിവരം  പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ശശീരം പുതപ്പിൽ പൊതിഞ്ഞ് ഇയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിക്കുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു. പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്നും 20000 രൂപയും കണ്ടെടുത്തിരുന്നു.  


Also Read:Shukra Gochar 2023: ശുക്ര കൃപയാൽ ജൂലൈ 7 വരെ ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പൽസമൃദ്ധി!


Domestic Violence: സൗന്ദര്യം പോര, ഭക്ഷണം നൽകില്ല; ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു


കടുത്ത ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. നീതുമോൾ എന്ന യുവതിയായിരുന്നു മരിച്ചത്. ഭർത്താവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് കെ.എസ്. ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇവരുടെ വിവാഹം കഴിഞ്ഞത് 2011 ലായിരുന്നു.  അന്നുമുതൽ സൗന്ദര്യം പോരാന്നുപറഞ്ഞ് നീതുവിനെ മാനസികമായി ഭർത്താവ് പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെങ്കിലും അപ്പോഴൊക്കെ വഴക്കുകൾ പറഞ്ഞുതീർത്ത് ഭർത്താവായ ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.    ഇത് കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.  അറസ്റ്റു ചെയ്ത പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.