Kochi : നടൻ ജോജു ജോർജിന്റെ (Actor Joju George) കാർ തകർത്ത സംഭവത്തിൽ നടനെതിരെ കോൺഗ്രസ് നേതാവ് കെ ബാബു (Congress Leader K Babu) രംഗത്തെത്തി. ജോജു ജോർജ്ജാണ് കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചതെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയായിരുന്നു. മാത്രമല്ല ജോജു ജോർജ് സദാചാര പൊലീസ് ചമയുകയായിരുന്നുവെന്നും കെ ബാബു ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല സംഭവ സമയത്ത് ജോജു ജോർജ് മാസ്ക് വെച്ചിരുന്നില്ലെന്നും ഇതിനെതിരെ ഇതുവരെ കേസുകൾ ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുമല്ല പ്രശ്‍നത്തിൽ ഒത്തുതീർപ്പാക്കുന്നതിൽ നിന്ന് നടൻ ജോജ്ജ് ജോർജിനെ പിന്തിരിപ്പിച്ചത് സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല കേസിൽ പോലീസ് ഉദ്യോഗസ്ഥർ നടനുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Joju George | നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ


ഒത്ത് തീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് നടനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ജോജു ജോർജിനെതിരെ കേസെടുത്തില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരും അറിയിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ജോജു ജോർജ് അക്രമിച്ചെന്നും, ഇതിനെതിരെ കേസ് എടുക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.


ALSO READ: Joju George| ഉടനെ എങ്ങും തീരില്ല, വണ്ടിയുടെ ചില്ലു പൊട്ടിച്ചയാൾക്ക് ജാമ്യം കൊടുക്കരുതെന്ന് ജോജു, കേസ് വിധി പറയാൻ മാറ്റി


അതേസമയം കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺ​ഗ്രസ് നേതാവ് (Youth congress leader) ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫിനെ അറസ്റ്റ് (Arrest) ചെയ്തത്. ഇതോടെ കാർ തകർത്തെന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.


അറസ്റ്റിലുള്ള ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ജോസഫിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജോസഫിന് ജാമ്യം നൽകരുതെന്ന നിലപാടിലാണ് ജോജു. കാർ തകർത്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കക്ഷി ചേരാനും ജോജു തീരുമാനിച്ചു.


ALSO READ: Actor Joju George : ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും


കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ തീരുമാനത്തെ പ്രതിഭാ​ഗം കോടതിയിൽ എതിർത്തു. മുൻകൂട്ടി അറിയിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധ സമരം നടത്തിയതെന്നായിരുന്നു. അറസ്റ്റിലായ ജോസഫിന്റെ അഭിഭാഷകൻ വാദിച്ചത്. ജോജുവിൻറെ ബുദ്ധിമുട്ട് പോലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാണിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.