തിരുവനന്തപുരം: ​തലസ്ഥാനത്ത് ഗുണ്ടാ നേതാക്കളായ ഓംപ്രകാശ്, പുത്തൻ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരങ്ങൾ തേടി പോലീസ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. ഇതിനെ തുടർന്ന് രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മാത്രമല്ല  ഗുണ്ടകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ


 


പാറ്റൂർ ആക്രമണക്കേസിലെ പ്രതികളായ ആരിഫ്, ആസിഫ്, ജോമോൻ എന്നിവർ കോടതിയിൽ കീഴടങ്ങി. ഇവർ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിന്‍റെ കൂട്ടാളികളാണ്.  കീഴടങ്ങിയ പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.  ഇവർ പാറ്റൂര്‍ ആക്രമണക്കേസിന് ശേഷം ഒളിവിലായിരുന്നു. ഇരുവരും സുഹൃത്തുക്കളെ വിളിക്കുന്നതിനായി ഒന്നിലധികം സിം കാർഡുകൾ ഉപയോ​ഗിച്ചിരുന്നതായും രണ്ടാം പ്രതിയായ ആരിഫ് ഒളിവില്‍ കഴിയവെ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ മകളെയും ഫോണില്‍ പലപ്പോഴായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.  അവർക്കും ആരിഫുമായി സൗഹൃദം ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Mangal Margi 2023: ചൊവ്വ നേർരേഖയിൽ; ഈ രാശിക്കാർക്ക് ലഭിക്കും കുബേര കൃപ! 


ഇതിനിടയിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പേട്ട പോലീസ് ഫോൺ കണ്ടെത്തിയിരുന്നു. ആസിഫും ആരിഫും സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു. മാത്രമല്ല ആരിഫ് ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ​ഇരുവരേയും ഗുണ്ടാബന്ധം പുറത്തുവന്നതോടെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.  ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവർത്തകരായി. സിപിഐക്ക് വേണ്ടി ആരിഫ് മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരെയും ഗുണ്ടാബന്ധത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.  ഇരുവരും ചേർന്ന് ആക്രമിച്ചത് മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിതിനെയും കൂട്ടുകാരെയുമായിരുന്നു. ഓം പ്രകാശ് ഈ കേസിലെ എട്ടാം പ്രതിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ