Crime News: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ്യൂ ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനീഷ്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 07:16 AM IST
  • കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ
  • കാപ്പ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്
Crime News: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ

നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ്യൂ ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനീഷ്. 

Also Read: UAE: ആഡംബര കാറിലെത്തി ഭിക്ഷാടനം; വനിതാ യാചക അബുദാബിയില്‍ പിടിയില്‍

അനീഷിനെ നേരത്തേയും കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശഷം ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ വീണ്ടും ഏഴു കേസുകളിൽ പ്രതിയായി.  ഇതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് നടത്തിയത്. 

ഇൻസ്റ്റാഗ്രാം സൗഹൃദം; പെൺകുട്ടിയെ കടത്തികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അറസ്റ്റിലായ ജസീറാണ് പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ  സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്.

Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ

പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയതിനും വാടകയ്ക്ക് വീട് എടുത്തതിനുമാണ് ജസീറിന്റെ രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിൽ വിളിച്ചുവരുത്തിയ ശേഷം കാറിൽ കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News