Kodi Suni Muhammed Shafi: 22തവണ സ്വർണ്ണം പൊട്ടിച്ചെന്ന് അർജുൻ, സ്വർണ്ണക്കടത്തിൽ കൊടി സുനിയേയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യും
അതേസമയം മുഹമ്മദ് ഷാഫിയുടെ വീട്ടിലേക്ക് പരിശോധനക്ക് കസ്സംസ് സംഘം എത്തിയപ്പോൾ ഇയാൾ ഇവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് സൂചന
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തിൽ കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും കസ്റ്റംസ് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഷാഫിയെ ബുധനാഴ്ച ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു. കൊടി സുനിയെ ജയിലിൽ എത്തിയായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം മുഹമ്മദ് ഷാഫിയുടെ വീട്ടിലേക്ക് പരിശോധനക്ക് കസ്സംസ് സംഘം എത്തിയപ്പോൾ ഇയാൾ ഇവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് സൂചന. കൊടി സുനിയുടെ വീട്ടിലേക്കും കസ്റ്റംസ് സംഘം എത്തുന്നുവെന്ന് ഷാഫി വിളിച്ച് അറിയിച്ചിരുന്നു. ഇവിടേക്കും കസ്റ്റംസ് എത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ALSO READ: സ്വർണ്ണക്കടത്തിന് ടി.പി വധക്കേസിലെ പ്രതികളുടെ സഹായവും ലഭിച്ചെന്ന് അർജുൻ ആയങ്കിയുടെ മൊഴി
അതേസമയം കൊടി സുനിയുടെയും. ഷാഫിയുടെയും സഹായത്തിൽ 14 തവണ സ്വർണ്ണ പൊട്ടിച്ചെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി ഇത് കൂടാതെ 8 തവണ അല്ലാതെയും സ്വർണ്ണം പൊട്ടിച്ചു. പോലീസ് വേഷത്തിൽ ചില ഹവാല ഇടപാടുകളും ഇവർ നടത്തിയരുന്നതായാണ് മൊഴി.
ALSO READ: Arjun Ayanki to Kannur: തെളിവെടുപ്പിനായി അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു, ഫോൺ കണ്ടെത്തുക നിർണ്ണായകം
കേസിൽ ഇന്നലെ കണ്ണൂരിലും,അഴിക്കോടും തെളിവെടുപ്പിനായി അർജുൻ ആയങ്കിയെ എത്തിച്ചിരുന്നു. ചില ഡിജിറ്റൽ തെളിവുകൾ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നും ലഭിച്ചതായാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...