കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കും. അര്‍ജുനെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് എത്തിച്ചു. അഴിക്കോട്ടെ അര്‍ജുന്‍റെ വീട്ടില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ 3. 30 നാണ് കസ്റ്റംസ് അർജുനുമായി കണ്ണൂരിലേക്ക് പുറപ്പെട്ടത്.
കേസിൽ അർജുൻറെ ഫോൺ കണ്ടെടുക്കുകയാണ് ഏറ്റവും നിർണ്ണായകമായ കാര്യം. ഇതുവഴി മാത്രമെ കോൾ ഡീറ്റെയിലുകൾ എടുക്കാനാവു. അതേസമയം സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്.
കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി കൊണ്ട് മാത്രം അർജുനെതിരെ കേസെടുക്കാനാവില്ല. ആറാം തീയ്യതി വരെയാണ് അർജുൻറെ കസ്റ്റഡി കാലാവധി. കേസിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ മറ്റ് വഴികൾ കസ്റ്റംസിന് തേടേണ്ടി വരും.
ALSO READ:Ramanattukara Accident: അപകടത്തിൽ ദുരൂഹത സ്ഥിരീകരിച്ച് Police; സ്വർണ്ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന
അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...