ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ളാസുകാരനെ കുത്തികൊലപ്പെടുത്തി. കൊല്ലപ്പെട്ടത് പടയണിവട്ടം സ്വദേശി അഭിമന്യുവാണ്.  ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ ചെന്നെത്തിയത് എന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് ഇന്നലെ രാത്രിയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത് എന്നാണ് റിപ്പോർട്ട്.  ഇതിനിടയിൽ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് ആരോപിച്ച്‌ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ രാഷ്ട്രീയമൊന്നുമില്ല ഉത്സവപ്പറമ്പിലെ തർക്കമാണ് ഇതിന് പിന്നിലെ കാരണം എന്നാണ് പൊലീസ് നിഗമനം. 


Also Read: മൻസൂർ വധക്കേസ് പ്രതിയുടെ മരണം; രതീഷിൻറെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും


ആക്രമണത്തില്‍ രണ്ടു പേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മരണമടഞ്ഞ അഭിമന്യു വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.  സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജയ് ദന്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.