മൻസൂർ വധക്കേസ് പ്രതിയുടെ മരണം; രതീഷിൻറെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും

മരിക്കുന്നതിന് മുൻപ് രതീഷ് മർദനത്തിന് ഇരയായോ സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തത ലഭിക്കുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 02:01 PM IST
  • മരിക്കുന്നതിന് തൊട്ട് മുൻപ് വരെ രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റ് രണ്ട് പ്രതികൾ കൂടി ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്
  • മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് രതീഷിനൊപ്പം ഒളിവിൽ ഒന്നിച്ചുണ്ടായിരുന്നത്
  • പ്രദേശവാസികളായ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്
  • മരണത്തിന് അൽപ്പസമയം മുൻപാണ് രതീഷിൻറെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി
മൻസൂർ വധക്കേസ് പ്രതിയുടെ മരണം; രതീഷിൻറെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിൻറെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ (DNA) പരിശോധനക്ക് വിധേയമാകാൻ പൊലീസ് തീരുമാനം. മരിക്കുന്നതിന് മുൻപ് രതീഷ് മർദനത്തിന് ഇരയായോ സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തത ലഭിക്കുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.

മരിക്കുന്നതിന് തൊട്ട് മുൻപ് വരെ രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റ് രണ്ട് പ്രതികൾ കൂടി ഉണ്ടായിരുന്നതായും പൊലീസ് (Police) കണ്ടെത്തിയിട്ടുണ്. മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് രതീഷിനൊപ്പം ഒളിവിൽ ഒന്നിച്ചുണ്ടായിരുന്നത്. പ്രദേശവാസികളായ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ALSO READ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ

അതേസമയം, മൻസൂർ വധത്തിൽ (Mansoor Murder) കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പല പേരുകളും പുറത്ത് വരുന്നത്. രതീഷിൻറെ മരണം കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മരണത്തിന് അൽപ്പസമയം മുൻപാണ് രതീഷിൻറെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി.

ALSO READ: Panoor Mansoor Murder :അന്വേഷണ സംഘത്തെ മാറ്റി; സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും

മുഖത്തും മുറിവുകൾ ഉണ്ടായിരുന്നു. ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിന് ഇടയിലാകാം മുഖത്ത് മുറിവുകൾ ഉണ്ടായതെന്നാണ് പൊലീസിൻറെ സംശയം. ഫോറൻസിക് സർജൻ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചെക്യാട് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News