RSS പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് BJP ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കുന്നേരം ആറു മണിവരെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥലത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.  

Written by - Ajitha Kumari | Last Updated : Feb 25, 2021, 07:08 AM IST
  • ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത​ത ഹ​ര്‍​ത്താ​ല്‍ ആരംഭിച്ചു.
  • വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥലത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.
  • വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റ​മ്പില്‍ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകനാണ് ഇന്നലെ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.
RSS പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് BJP ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത​ത ഹ​ര്‍​ത്താ​ല്‍ ആരംഭിച്ചു. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കുന്നേരം ആറു മണിവരെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥലത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റ​മ്പില്‍ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകനാണ് (RSS Worker Killed) ഇന്നലെ  വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ചേ​ര്‍​ത്ത​ല​യി​ലുണ്ടായ  RSS-SDPI സം​ഘ​ര്‍​ഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.  സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റിരുന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്നലെ രാ​ത്രി എട്ടുമണിയോടെ​യാ​യി​രു​ന്നു സം​ഭ​വം.  

Also Read: Harthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍

സംഘർഷത്തിന് കാരണം ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ല്‍ എ​സ്ഡി​പി​ഐ (SDPI) പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​താണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇന്നലെ പ്ര​ക​ട​നം ന​ട​ത്തിയിരുന്നു. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യുണ്ടായ ഏ​റ്റു​മു​ട്ടലിൽ  രാ​ഹു​ലിന് വെട്ടേൽക്കുകയും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും​മു​ന്‍​പ് മരണം സംഭവിക്കുകയും ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് 6 SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News