Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന
സ്ത്രീകൾക്കെതിരെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശക്തമായ സന്ദേശം നൽകേണ്ടത് അനിവാര്യമാണ് എന്ന് സഞ്ജയ് റൗത്
Shraddha Murder Case: മുംബൈ സ്വദേശി ശ്രദ്ധ വാല്‍ക്കറെ ഡല്‍ഹിയില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ അഫ്താബ് അമിൻ പൂനാവല്ലയെ പരസ്യമായി തൂക്കിലേറ്റണമെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്.
സ്ത്രീകൾക്കെതിരെ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശക്തമായ സന്ദേശം നൽകേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. "ശ്രദ്ധ വാല്‍ക്കറിന്‍റെ കൊലയാളിയെ പരസ്യമായി തൂക്കിക്കൊല്ലണം, ഏതൊരു വ്യക്തിയെയും വിശ്വസിക്കുമ്പോൾ നമ്മുടെ പെൺകുട്ടികൾ ജാഗ്രത പാലിക്കണം. ആളുകൾ ഇതിനെ ലവ് ജിഹാദ് (love Jihad )എന്ന് വിളിക്കാം, പക്ഷേ നമ്മുടെ പെൺകുട്ടികൾ മരിക്കുകയാണ്," റൗത് പറഞ്ഞു. ഇത്തരം കേസുകളിൽ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. അത് സമൂഹം മൊത്തത്തിൽ കൈകാര്യം ചെയ്യണം," റൗത് കൂട്ടിച്ചേർത്തു.
അതേസമയം, ശ്രദ്ധ വാല്‍ക്കർ വധക്കേസിൽ തെളിവുകള്‍ സമാഹാരിയ്ക്കുന്ന തിരക്കിലാണ് ഡല്‍ഹി പോലീസ്. ഇരയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങൾക്കായി ഡൽഹി, മുംബൈയ പോലീസ് തിരച്ചിൽ തുടരുകയാണ്.
കൂടാതെ, ഡൽഹി പോലീസ് ശ്രദ്ധയുടെ പിതാവ് വികാസ് വാല്‍ക്കറുടെ ഡിഎൻഎ സാമ്പിളുകൾ എടുത്തിരുന്നു, ലഭിക്കുന്ന ശരീരവാശിഷ്ടങ്ങള്‍ പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഡൽഹി പോലീസിന്‍റെ ഉന്നത വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഏകദേശം 10-13 അസ്ഥികൾ വനത്തിൽ നിന്ന് ഇതിനോടകം കണ്ടെടുത്തു. ഈ അസ്ഥികൾ ശ്രദ്ധയുടേതാണോ മൃഗങ്ങളുടെതാണോ എന്നറിയാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിരിയ്ക്കുകയാണ്.
കൂടാതെ, അന്വേഷണത്തിനിടെ പ്രതി അഫ്താബ് അമിൻ പൂനാവല്ലയുടെ ഡൽഹി, ഛത്തർപൂരിലെ ഫ്‌ളാറ്റിന്‍റെ അടുക്കളയിൽ നിന്ന് ഡൽഹി പോലീസ് രക്തക്കറ കണ്ടെത്തി. ഇത് ആരുടെ രക്തമാണെന്നറിയാൻ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ് .
ഈ ദിവസങ്ങളിൽ അഫ്താബ് ആരെയൊക്കെ സന്ദര്‍ശിച്ചിരുന്നു, ആരൊക്കെ ഇയാളുടെ വീട്ടില്‍ വന്നിരുന്നു എന്ന കാര്യത്തിലും ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്നായി സമീപത്തെ സിസിടിവിയും പോലീസ് പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
"ഈ കേസില്‍ ഇനിയും ഒരുപാട് ജോലികൾ ചെയ്യേണ്ടതുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധവും ശ്രദ്ധയുടെ തലയും മൊബൈൽ ഫോണും ഇനിയും കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന ദിവസം അഫ്താബും ശ്രദ്ധയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുത്തിട്ടില്ല. ഈ വസ്ത്രങ്ങൾ എറിഞ്ഞുകളഞ്ഞു. മാലിന്യം നീക്കുന്ന വാഹനം അത് എവിടെയോ ഉപേക്ഷിച്ചു", ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ശ്രദ്ധയുടെ ബാഗ് അഫ്താബിന്‍റെ വീട്ടിൽ നിന്ന് ഡല്‍ഹി പോലീസ് കണ്ടെടുത്തു.
അഫ്താബിന്‍റെ നാർക്കോ ടെസ്റ്റിന് ഡൽഹി പോലീസ് അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ കോടതിയിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ശ്രദ്ധയുടെ ശരീരം മറവ് ചെയ്തു കൊലപാതകത്തിന്‍റെ തെളിവുകള്‍ നശിപ്പിക്കാന്‍ അഫ്താബ് ശ്രമിച്ചിരുന്നുവെങ്കിലും, കുറ്റം കണ്ടുപിടിയ്ക്കാന്‍ ഡിജിറ്റല്‍ തെളിവുകള്‍ ഏറെ സഹായകമായി.
മുംബൈയിൽ നിന്നുള്ള കോൾ സെന്‍റർ ജീവനക്കാരിയായ 26 കാരിയായ ശ്രദ്ധ കഴിഞ്ഞ മെയ് 18നാണ് അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്. ലീവ് ഇന്‍ പാര്‍ട്ണര്‍ ആയ അഫ്താബ് അമിൻ പൂനാവല്ല ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരം 35 കഷങ്ങളായി മുറിച്ച് 18 ഇടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...