വാഷിങ്ടൺ: ഫേസ്ബുക്കിൽ അയച്ച റിക്വസ്റ്റ് മുൻ തൊഴിലുടമ സ്വീകരിക്കാത്തതിനെതിരെ ഭീഷിണിയുമായി യുവാവ്. തൊഴിലുടമയുടെ വീട്ടിൽ യുവാവ് അതിക്രമിച്ച് കയറി പരാക്രമം കാണിക്കുയും ചെയ്തു. തൊഴിലുടമയുടെ പരാതി പ്രകാരം പൊലീസ് യാവാവിനെ അറസ്റ്റ് ചെയ്തു. യുഎസിലെ നോർത്ത് ഡക്കോട്ടയിലാണ് സംഭവം. നോർത്ത് ഡക്കോട്ട സ്വദേശിയായ 29കാരനായ കാലബ് ബർസിക്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭിഷിണക്ക് പുറമെ തൊഴിലുടമയും വീട്ടിലേക്ക് യുവാവ് അതിക്രമിച്ച് കയറുകയും ചെയ്തിരുന്നു. ഡിസംബറിലായിരുന്നു കാലേബ് തൊഴിലുടമയ്ക്ക് ഫേസ്ബുക്കിൽ (Facebook) റിക്വസ്റ്റ് അയക്കുന്നത്. അയച്ച റിക്വസ്റ്റ് സ്വീകരിക്കാത്തതിനെ തുടർന്ന് മെസേജുകൾ വഴി റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാൻ കാലേബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും തൊഴിലുടമ കാര്യമാക്കാതെ വന്നപ്പോൾ മെസേജുകൾ വഴി കലേബ് തൊഴിലുടമയ്ക്ക് നിരന്തരണം ഭീഷിണി സന്ദേശങ്ങളും അയച്ചു തുടങ്ങി. റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്.


ALSO READ: നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ


ഇതും കാര്യമാക്കാതെ വന്നപ്പോഴാണ് കാലേബ് നേരിട്ട് വീട്ടിലെത്തി ഭീഷിണി മുഴക്കിയത്. ഒപ്പം തൊഴിലുടമയുടെ വീടിൻ്റെ വാതിൽ തല്ലി പൊളിക്കുകയും ചെയ്തു. കാലേബിൻറെ പരാക്രമത്തെ മൊബൈലിൽ ഷൂട്ട് ചെയ്ത് സ്നാപ്പ് ചാറ്റിൽ (Snapchat) പങ്കുവെക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കാലേബിനെ പിടികൂടി.


ALSO READ: ഭർത്താവിനെ കൊന്നു: ഫേസ്ബുക്കിൽ പോസ്റ്റിട്ടു യുവതി അറസ്റ്റിൽ


സമൂഹമാധ്യമങ്ങളിലൂടെ ഭീഷിണിപ്പെടുത്തിയതിനും അതിക്രമത്തിനും ഭവനഭേദനത്തിനുമാണ് കലേബിനെതിരെ പൊലീസ് (US Police) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം അവസാം യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Linkhttps://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy