Mumbai: ഏത് വസ്ത്രമായാലും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് താരമാണ് അദിതി റാവു ഹൈദാരി (Aditi Rao Hydari) . ഇപ്പോൾ പുനീത് ബാലാനയുടെ സാരിയിൽ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് അദിതി റാവു ഹൈദാരി. തന്റെ ഇൻസ്റാഗ്രാമിലാണ് താരം പുതിയ സാരിയുടെ ചിത്രങ്ങളൂം വിഡിയോകളും പങ്ക് വെച്ചത്. ഇപ്പോൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്  ആരാധകർ.



COMMERCIAL BREAK
SCROLL TO CONTINUE READING

ആധുനിക സൗന്ദര്യവും ഇന്ത്യൻ (India) സംസ്ക്കാരവും ഒരുപോലെ ഒത്തിണക്കി ഡിസൈൻ ചെയ്‌ത സാരിയിലാണ് ഇപ്പോൾ അദിതി എത്തിയിരിക്കുന്നത്. സാരിയിൽ മറൊടി ഡിസൈനും സ്വർണ്ണ നിറത്തിൽ ഡോറി ഡിസൈനും തുന്നി ചേർത്തിരുന്നു. സാരിയുടെ ബോർഡറിൽ ചെറിയ തൊങ്ങലുകളും തുന്നി ചേർത്തിരുന്നു. സാരിയോടൊപ്പം അതെ നിറത്തിലുള്ള ബ്ലൗസാണ് താരം ധരിച്ചത്. സിൽക്ക് ഓർഗൻസ തുണിത്തരത്തിൽ തീർത്ത ബ്ലൗസ് തന്നെ പ്രത്യേക ഭംഗിയുള്ളതായിരുന്നു.



ALSO READ: Manish Malhotra യുടെ പുതിയ വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായ മണവാട്ടിയായി Sara Ali Khan


വളരെ ലളിതമായ മേക്കപ്പാണ് അദിതി ഈ ഡ്രസ്സിനൊപ്പം തെരഞ്ഞെടുത്തത്. ബൺ മോഡലിൽ കെട്ടി വെച്ച മുടിയിൽ (Hair) പിങ്കും വെള്ളയും നിറത്തിലുള്ള പൂക്കൾ അദിതി വെച്ചിരുന്നു. നിരവധി മോതിരവും കഴുത്തിൽ ഒരു പൊൽകി ചോക്കാറും അദിതി ധരിച്ചു. " House Of MBj" യുടെതെയിരുന്നു അദിതി ധരിച്ചിരുന്ന ചോക്കർ. റോസ് കട്ട് ഡയമണ്ടും, എമറാൾഡും, റൂബികളുമാണ് ഈ ചോക്കറിന്റെ പ്രധാന ആകർഷണം.


ALSO READ: Manish Malhotra യുടെ ലെഹങ്കയിൽ അതിസുന്ദരിയായി Sara Ali Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


അതിനോടൊപ്പം പിങ്ക് ലിപ് ഗ്ലോസും, ബ്ലഷും, മസ്ക്കരയും അദിതി (Aditi Rao Hydari) ധരിച്ചു. ഇവയ്ക്കൊപ്പം ഒരു പച്ച പൊട്ടുകൂടി ധരിച്ചപ്പോൾ അദിതി അതിസുന്ദരിയായി മാറിയിരുന്നു. രാജസ്ഥാനി സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഇന്ത്യൻ ഫാഷൻ ഡിസൈനറായ പുനീത് ബാലാന ഡിസൈൻ ചെയ്‌ത ഈ സാരിയുടെ വില 45,000 രൂപയാണ്. സ്റ്റൈൽ സ്ട്രറ്റജിസ്റ്റും സ്റ്റൈൽ ആർക്കിടെക്ടുമായ അമി പട്ടേലാണ്  അദിതിയെ ഒരുക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.