Manish Malhotra യുടെ പുതിയ വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായ മണവാട്ടിയായി Sara Ali Khan

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത വസ്ത്രങ്ങളിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് സാറ അലി ഖാൻ. ഇൻസ്റ്റാഗ്രാമിൽ 30.8 മില്യൺ ഫോള്ളോവെഴ്‌സുള്ള താരമാണ് സാറാ അലി ഖാൻ.

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 04:17 PM IST
  • മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത വസ്ത്രങ്ങളിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് സാറ അലി ഖാൻ.
  • ഇൻസ്റ്റാഗ്രാമിൽ 30.8 മില്യൺ ഫോള്ളോവെഴ്‌സുള്ള താരമാണ് സാറാ അലി ഖാൻ.
  • പുതിയ കളക്ഷൻ നൂർണിയത്തിലെ വിവാഹ വസ്ത്രത്തിലാണ് താര സുന്ദരി സാറ അലി ഖാൻ ഇപ്പോൾ എത്തിയിരിക്കുന്നത്.
  • ഇപ്പോൾ സാറ അലി ഖാൻ അക്ഷയ് കുമാറിനും തമിഴ് നടൻ ധനുഷിനും ഒപ്പം അത്രംഗി റേ എന്ന ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
Manish Malhotra യുടെ പുതിയ വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായ മണവാട്ടിയായി Sara Ali Khan

മനീഷ് മൽഹോത്ര (Manish Malhothra) ഡിസൈൻ ചെയ്‌ത വസ്ത്രങ്ങളിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് സാറ അലി ഖാൻ. മനീഷ് മൽഹോത്രയുടെ ഏറ്റവും പുതിയ കളക്ഷൻ നൂർണിയത്തിലെ വിവാഹ വസ്ത്രത്തിലാണ് താര സുന്ദരി സാറ അലി ഖാൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിന് മുമ്പും ഇതേ കളക്ഷനിലെ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ സാറയും മനീഷ് മൽഹോത്രയും പങ്ക് വെച്ചിരുന്നു.

ഇതിന് മുമ്പ് കാർത്തിക് ആര്യന്റെ (Karthik Aryan) ചിത്രവും മനീഷ് മൽഹോത്ര പങ്ക് വെച്ചിരുന്നു. അന്ന് ചുവന്ന വർക്കുകളുള്ള ഷെർവാണി ആയിരുന്നു കാർത്തിക് ധരിച്ചിരുന്നത്. ഇപ്പോൾ അതിന് ചേരുന്ന വിവാഹ വസ്ത്രം ധരിച്ചാണ് സാറ എത്തിയിരിക്കുന്നത്. ജയ്‌പൂരിലെ ലീല പാലസിലാണ് സാറയുടെ ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്.  ലീലാ പാലസിന്റെ ചമയങ്ങളുമായി ഒത്ത് ചേരുന്ന രീതിയിലായിരുന്നു സാറയുടെ വസ്ത്രങ്ങളും.

ALSO READ: Manish Malhotra യുടെ ലെഹങ്കയിൽ അതിസുന്ദരിയായി Sara Ali Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മനീഷ് മൽഹോത്രയുടെ പുതിയ വസ്ത്രങ്ങളുടെ ഫോട്ടോഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. നൂർണിയത് എന്നാണ് കളക്ഷനും ഷൂട്ടിനും പേര് നൽകിയിരിക്കുന്നത്. മറ്റൊരു മെറൂൺ ലെഹങ്ക ധരിച്ച് കൊണ്ടുള്ള ചിത്രവും സാറ (Sara Ali Khan) പങ്ക് വെച്ചിരുന്നു. ലെഹങ്കയ്‌ക്കൊപ്പം ട്യുല്ലേ സീ ഗ്രീൻ ദുപ്പട്ടയും വലിയ പൊൽകി ആഭരണങ്ങളുമാണ് സാറ ധരിക്കാൻ തെരഞ്ഞെടുത്തത്. 

ALSO READ: Internet ൽ തരംഗം സൃഷ്ടിച്ച് Deepika Padukone ന്റെ പുത്തൻ ഫോട്ടോ

ദിവസങ്ങൾക്ക് മുമ്പ് ഇതേ കളക്ഷനിലെ ലെഹങ്ക (Lehenga) ധരിച്ച് കൊണ്ടുള്ള ആദ്യ ചിത്രം സാറ അലി ഖാനും മനീഷ് മൽഹോത്രയും പങ്ക് വെച്ചിരുന്നു. ഇന്റർനെറ്റിൽ വൻ തരംഗം സൃഷ്ടിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞു. ഗോൾഡനും സിൽവറും എംബ്രൊയിഡറികളുള്ള കറുത്ത ലെഹങ്കയും വെള്ളി ആഭരണങ്ങളുമായിരുന്നു സാറാ ധരിച്ചിരുന്നത്. അതിനോടൊപ്പം ഒരു ദുപ്പട്ടയും സാറ അണിയൻ മറന്നില്ല.

ALSO READ: Cotton Dress ൽ വേനലിനെ വരവേറ്റ് Shraddha Kapoor; വില 14,500 രൂപ

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫാഷൻ ട്രെൻഡുകൾ അറിയാനായി സാറയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നവരും കുറവല്ല. ഇൻസ്റ്റാഗ്രാമിൽ 30.8 മില്യൺ ഫോള്ളോവെഴ്‌സുള്ള താരമാണ് സാറാ അലി ഖാൻ. ഇപ്പോൾ സാറ അലി ഖാൻ അക്ഷയ് കുമാറിനും (Akshay Kumar) തമിഴ് നടൻ ധനുഷിനും ഒപ്പം അത്രംഗി റേ എന്ന ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം 2021 ഓഗസ്റ്റ് 6ന് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News