Mumbai: തന്റെ പുത്തൻ ഡ്രെസ്സിൽ പ്രേക്ഷകരുടെ ആരാധകരുടെ ശ്രദ്ധ വിണ്ടും പിടിച്ച് പറ്റിയിരിക്കുകയാണ് പ്രശസ്‌ത ബോളിവുഡ് നടി ദീപിക പദുകോൺ (Deepika Padukone). ഒറ്റ ഷോൾഡർ സ്ലീവുള്ള ഡ്രസിന് ഒരു മോണോക്രോം ലുക്കാണുള്ളത്. തന്റെ ഇൻസ്റ്റാഗ്രാമിലാണ് ദീപിക തന്റെ പുതിയ ചിത്രം പങ്ക് വെച്ചിരിക്കുകയാണ്. അപ്പോൾ മുതൽ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്  ദീപികയുടെ ആരാധകരും മറ്റുള്ളവരും.



COMMERCIAL BREAK
SCROLL TO CONTINUE READING

ദീപികയുടെ അടുത്ത നടന്ന ഫോട്ടോഷൂട്ടിൽ (Photoshoot) നിന്നുള്ള ചിത്രമാണ് ദീപിക ഇപ്പോൾ പങ്കവെച്ചിരിക്കുന്നത്. അപ്പോൾ മുതൽ ഡ്രെസ്സിന്റെ സവിശേഷതകൾ ചർച്ച ചെയ്യുകയാണ് ഇൻസ്റ്റാഗ്രാം (Instagram). വെള്ള കളർ ഒറ്റ ഷോൾഡർ ഉള്ള ഡ്രെസിന്റെ പ്രധാന പ്രത്യേകത അതിന്റെ സ്ലീവുകളാണ്. അത് മാത്രമല്ല V ഷെയിപ്പിലുള്ള നെക്ക്ലൈൻ ഡ്രെസ്സിന്റെ ഭംഗി ഒന്ന് കൂടി വർധിപ്പിക്കുന്നു.


ALSO READ: viral video: സോഷ്യൽ മീഡിയയിൽ താരമായി സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്


വസ്ത്രത്തിന്റെ ഭംഗി കൂട്ടാൻ ദീപിക (Deepika Padukone) ഒരു കൈയിൽ വെള്ളി നിറത്തിലുള്ള ഒരു ചെയിനാണ് ഉപയോഗിച്ചത്. അത് കൂടാതെ അതിനോട് ചേരുന്ന പുതിയ ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കാനും ദീപിക മറന്നില്ല. ചെറിയ ചുരുളിച്ചയോട് കൂടിയ ഹെയർ സ്‌റ്റൈലാണ് ഈ ഡ്രെസ്സി ന് ദീപിക തെരഞ്ഞെടുത്തത്. വളരെ ലളിതമായ മേക്ക് ആപ്പ് ചെയ്‌ത ദീപികയ്ക്ക് ഒരു ബോൾഡ് ലൂക്കാണ് ചിത്രത്തിലുള്ളത്.


ALSO READ: പുതിയ സ്റ്റൈലിൽ Manushi Chhillar ; ബോഡി സ്യുട്ടിന്റെ വില 20,000 രൂപ


ചിത്രത്തിന് അടികുറിപ്പായി ദീപിക ഇട്ടത് ഒരു വാൽ നക്ഷത്രത്തിന്റെ (Star) ഇമോജിയായിരുന്നു. ദീപികയുടെ ശരീരത്തിന് ഏറ്റവും ചേരുന്ന വിധത്തിലായിരുന്നു വസ്ത്രം തയ്യാറാക്കിയിരുന്നത്.വസ്ത്രത്തിന് (Dress) വളരെ നല്ല ഒരു ബോൾഡ് ലുക്ക് നല്കാൻ കഴിയുന്നതോടൊപ്പം തന്നെ ഒരു പ്രത്യേക ദിവസത്തിന്  തയാറാക്കാൻ പറ്റുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ദീപികയുടേത്.


ദീപികയുടെ ഏറ്റവും പുതിയ ചിത്രം ശകുൻ ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് (Cinema). ചിത്രത്തിന്റെ പേര് ഇനിയും വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിൽ അനന്യ പാണ്ഡേയും സിദ്ധാന്ത ചതുർവേദിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തികരിച്ചു. 


ALSO READ: Stylish ലുക്കിൽ അതിസുന്ദരിയായി Hina Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


മഹാഭാരത സിനിമയിൽ ദ്രൗപദിയുടെ കഥാപാത്രവും ദീപിക അവതരിപ്പിക്കും. അത് കൂടാതെ റിതിക് റോഷനോടൊപ്പം ഫൈറ്റർ എന്ന സിനിമയിലും ഷാരൂഖ് ഖാനും (Shah Rukh Khan)  ജോൺ എബ്രഹാമിനും ഒപ്പം പത്താൻ എന്ന സിനിമയിലും ദീപിക അഭിനയിക്കുന്നുണ്ട്. പ്രഭാസിനും അമിതാഭ് ബച്ചനും ഒപ്പം പേറി വ്യക്തമാക്കിയിട്ടില്ലാത്ത മറ്റൊരു സിനിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.