പുതിയ സ്റ്റൈലിൽ Manushi Chhillar ; ബോഡി സ്യുട്ടിന്റെ വില 20,000 രൂപ

പുതിയ ബോഡി സ്യുട്ടിൽ സ്റ്റൈലൻ ലുക്ക് സ്വീകരിച്ച് ഇന്റർനെറ്റിൽ തരംഗമാകുകയാണ് 2017 ലെ മിസ് വേൾഡ് മാനുഷി ചില്ലർ. ഫോട്ടോസിൽ ഒരു ബോഡി സ്യുട്ട് ധരിച്ചാണ് മനുഷി എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2021, 04:18 PM IST
  • പുതിയ ബോഡി സ്യുട്ടിൽ സ്റ്റൈലൻ ലുക്ക് സ്വീകരിച്ച് ഇന്റർനെറ്റിൽ തരംഗമാകുകയാണ് 2017 ലെ മിസ് വേൾഡ് മാനുഷി ചില്ലർ.
  • ഫോട്ടോസിൽ ഒരു ബോഡി സ്യുട്ട് ധരിച്ചാണ് മനുഷി എത്തിയത്.
  • ലാറ്റെക്സിൽ നിർമ്മിച്ച ബോഡി സ്യുട്ടിനൊപ്പം ബ്രൗൺ സിപ്പർ പൈജാമ സ്റ്റൈൽ പാന്റാണ് മാനുഷി ധരിച്ചത്.
  • ഇതിനോടൊപ്പം ബെയ്ജ് കളറിലുള്ള പീപ്പ് ടോയ് കിറ്റൺ ഹീൽ ചെരുപ്പുകളാണ് മനുഷ്യ ധരിച്ചത്.
പുതിയ സ്റ്റൈലിൽ Manushi Chhillar ; ബോഡി സ്യുട്ടിന്റെ വില 20,000 രൂപ

Mumbai: പുതിയ ബോഡി സ്യുട്ടിൽ സ്റ്റൈലൻ ലുക്ക് സ്വീകരിച്ച് ഇന്റർനെറ്റിൽ തരംഗമാകുകയാണ് 2017 ലെ മിസ് വേൾഡ് മാനുഷി ചില്ലർ (Manushi Chillar) . ഏത് വേഷമായാലും ഇതിന് ഇത്രെയും ഭംഗിയുണ്ടോ എന്ന് തോന്നിപ്പിക്കാൻ മാനുഷി ചില്ലറിന് എപ്പോഴും കഴിയാറുണ്ട്. ബ്രൗൺ അത്ലിഷർ സെറ്റിൽ നല്ല കിടിലൻ ലൂക്കിലുള്ള ചിത്രങ്ങൾ മാനുഷി ഇൻസ്റ്റാഗ്രാമിലാണ് (Instagram)  പങ്ക് വെച്ചത്.

ഫോട്ടോസിൽ (Photos) ഒരു ബോഡി സ്യുട്ട് ധരിച്ചാണ് മനുഷി എത്തിയത്. ലാറ്റെക്സിൽ നിർമ്മിച്ച ബോഡി സ്യുട്ടിനൊപ്പം ബ്രൗൺ സിപ്പർ പൈജാമ സ്റ്റൈൽ പാന്റാണ് മാനുഷി ധരിച്ചത്. സ്പാഗെട്ടി സ്ട്രാപ്പായിരുന്നു ബോഡി സ്യുട്ടിനുള്ളത്. ഹൈ വൈസ്റ്റ് പാന്റിന്റെ ഏറ്റവും വലിയ സവിശേഷത അത് ധരിക്കാൻ ഏറെ സുഖമുള്ളതാണെന്നുള്ളതാണ്. ഇതിനോടൊപ്പം ബെയ്ജ് കളറിലുള്ള പീപ്പ് ടോയ് കിറ്റൺ ഹീൽ ചെരുപ്പുകളാണ് മനുഷ്യ ധരിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manushi Chhillar (@manushi_chhillar)

ALSO READ: മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ

അതിനോടൊപ്പം സ്റ്റൈലൊരൽപ്പം കൂട്ടാൻ ഒരു കിടിലൻ തൊപ്പി ധരിക്കാനും മാനുഷി മറന്നില്ല. ഇതിനെല്ലാത്തിനും പുറമെ മാനുഷിയുടെ ഇടതൂർന്ന ചുരുണ്ട മൂടി കൂടിയായപ്പോൾ ഭംഗി വർധിച്ചു. ഇടയ്ക്ക് മുടി ചെറിയ ചെറിയ പിന്നലുകളായി കോൺറോസ് സ്റ്റൈലും മനുഷ്യ അതുല്യമാക്കി. 

ചിത്രങ്ങളിൽ പ്രധാന ആകർഷണം വസ്ത്രമാണെങ്കിലും (Dress) കൂടെ ധരിച്ച മറ്റ് ആഭരണങ്ങളെയും തള്ളിക്കളയാൻ ആവില്ല. മാനുഷി ഈ വേഷത്തിനൊപ്പം വളരെ കുറച്ച് ആഭരണങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. വളരെ ചെറിയ റിങ് മോഡലിലുള്ള ഹൂപ്പ് ഫാഷനിലുള്ള കമ്മലുകളാണ് വസ്ത്രത്തിനൊപ്പം ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Lehenga യിൽ അതിസുന്ദരിയായി Shraddha Kapoor; ഡിസൈൻ ചെയ്‌തത്‌ മാസി പദ്‌മിനി കോലാപുരി

അതിനോടൊപ്പം തന്നെ വളരെ ചെറിയ സ്വർണ്ണ മോതിരങ്ങളും കൈ ചെയിനുകളും മാനുഷിയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് മാനുഷി ചില്ലർ പുത്തൻ സ്റ്റൈലിലെത്തിയത്. ചില്ലർ തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്. ചിത്രങ്ങൾ പങ്ക് വെച്ച ഉടൻ തന്നെ ചിത്രങ്ങൾക്ക് വൻ ജനശ്രദ്ധയാണ് ലഭിച്ചത്.

അഡിഡാസും ബിയൻസെയും ചേർന്നൊരുക്കിയ കളക്ഷനിൽ നിന്നാണ് മാനുഷി വസ്ത്രങ്ങൾ തെരഞ്ഞെടുത്തത്. ആ ലാറ്റക്സ് ബോഡി സ്യുട്ടിന് മാത്രം 6,599 രൂപയാണ് വില. അതിന്റെ കൂടെ ധരിച്ചിരിക്കുന്ന സിപ്പർ പാന്റ്സിന്റെ വില 12,999 രൂപയാണ്. അങ്ങനെ ഈ ഫോട്ടോഷൂട്ടിൽ (Photoshoot) ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ മൊത്തം ചിലവ് 19,598 രൂപയാണ്.

ALSO READ: Diabetes ഉണ്ടോ? സൂക്ഷിക്കുക കോവിഡ് 19 രോഗബാധ വന്നാൽ മരണസാധ്യത കൂടുതലാണ്

   അത്ലിഷർ ലുക്ക് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. മനുഷി ചിലർനെ കൂടാതെദിഷ പട്ടാണി, കിയാരാ അദ്വാനി തുടങ്ങിയവരും ഇതിനോടകം തന്നെ  അത്ലിഷർ ലുക്ക് ഉപയോഗപ്പെടുത്തി കഴിഞ്ഞു. മനുഷി ചില്ലറ ഇപ്പോൾ അക്ഷയ് കുമാറിനൊപ്പം (Akshay Kumar) പൃഥ്വിരാജ് എന്ന സിനിമയിലാണ് അഭിനയിച്ച കൊണ്ടിരിക്കുന്നത്.  അത് കൂടാതെ വിക്കി കൗശലിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി എന്ന ചിത്രത്തിലും മാനുഷി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News