LPG Special Offer: വിലകുറഞ്ഞ Cylinder വാങ്ങാനുള്ള സുവർണ്ണാവസരം; അറിയൂ സ്പെഷ്യൽ ഓഫർ
പണപ്പെരുപ്പം സാധാരണക്കാരുടെ നടുവൊടിക്കുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ് അല്ലെ? ഇതിനിടയിൽ നിങ്ങൾ വിലകുറഞ്ഞ ഗാർഹിക സിലിണ്ടർ (LPG Cylinder) വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ പേടിഎമ്മും ആമസോണും നിങ്ങൾക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. പേടിഎം 100 ഉം ആമസോണും നിശ്ചിത നിയമങ്ങളോടെ 50 രൂപ ക്യാഷ്ബാക്കുമാണ് നൽകുന്നത്.
LPG Special Offer: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാർഹിക സിലിണ്ടറുകളുടെ വില ഗണ്യമായി വർദ്ധിച്ചു. ഡൽഹിയിലെ കാര്യം പറയുകയാണെങ്കിൽ സിലിണ്ടറിന് ഇപ്പോൾ 819 രൂപയാണ് വില. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് 125 രൂപയാണ് വർദ്ധിച്ചത്.
അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ആലോചിക്കുന്നുണ്ടായിരിക്കും എവിടെ നിന്നെങ്കിലും സിലിണ്ടർ (LPG Cylinder) വാങ്ങാൻ ഒരു ഓഫർ ലഭിച്ചിരുന്നെങ്കിൽ കുറച്ച് പണം ലഭിച്ചേനെയെന്ന് അല്ലെ. എന്നാൽ സിലിണ്ടർ ബുക്കിംഗിലൂടെ നിങ്ങൾക്ക് എങ്ങനെ പണം സേവിക്കാമെന്ന് നമുക്ക് നോക്കാം.
Also Read: Amazon Pay ലൂടെ LPG സിലിണ്ടർ ബുക്ക് ചെയ്യൂ, cashback നേടൂ
Paytm ൽ പ്രത്യേക ഓഫർ (Paytm Special Offer)
നിങ്ങൾ ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ പേയ്‌മെന്റ് അപ്ലിക്കേഷനായ Paytm നിങ്ങൾക്ക് 100 രൂപ ക്യാഷ്ബാക്ക് നൽകുന്നു. ഇനി നിങ്ങൾ ഡൽഹി നിവാസികളാണ് എങ്കിൽ പേടിഎമ്മിൽ നിന്നുമാണ് സലിണ്ടർ ബുക്ക് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് 819 രൂപയ്ക്ക് പകരം 719 രൂപ നൽകിയാൽ മതിയാകും.
Also Read: Mahashivratri 2021: ശിവരാത്രി നാളിൽ മഹാദേവനെ ആരാധിച്ചാലുള്ള ഗുണങ്ങൾ അറിയാം
സിലിണ്ടർ ബുക്കിംഗിനായി Paytm ഇറക്കിയ ഓഫറിൽ നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ നിബന്ധന എന്നുപറയുന്നത് ക്യാഷ്ബാക്ക് ഓഫർ (Cashback Offer) ആദ്യമായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ്. രണ്ടാമതായി മാർച്ച് 31 വരെ ഒരു സിലിണ്ടർ ബുക്കിംഗ് മാത്രമേ ചെയ്യാൻ കഴിയൂ. പണമടച്ചതിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന സ്ക്രാച്ച് കാർഡ് ഏഴ് ദിവസത്തിനുള്ളിൽ ചെക്ക് ചെയ്യണം അല്ലെങ്കിൽ ആ സ്ക്രാച്ച് കാർഡിന്റെ കാലാവധി അവസാനിക്കും. സ്ക്രാച്ച് കാർഡിൽ നിങ്ങൾ നേടുന്ന തുക 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പേടിഎം വാലറ്റിൽ എത്തും.
Amazon ലും ക്യാഷ്ബാക്ക് ലഭ്യമാണ്
LPG സിലിണ്ടറുകളുടെ ബുക്കിംഗിൽ ആമസോണും (Amazon) ക്യാഷ്ബാക്ക് നൽകുന്നു. ആമസോണിൽ നിന്ന് ആദ്യമായി Indane LPG Cylinder ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ ട്വീറ്റിൽ അറിയിച്ചിട്ടുണ്ട്.
Also Read: ഒരു കാലത്ത് എന്റെ ശരീരഭാരം ദേശീയ പ്രശ്നമായിരുന്നു; തുറന്നുപറഞ്ഞ് Vidya Balan
ഡിജിറ്റൽ പേയ്‌മെന്റ് വളരെ ഉപയോഗപ്രദമാണ്
ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ പേയ്‌മെന്റിന് നിരവധി നേട്ടങ്ങളുണ്ട്. Amazon, Paytm, Googlepay, Phonepe എന്നിവയുൾപ്പെടെ നിരവധി പേയ്‌മെന്റ് അപ്ലിക്കേഷനുകൾ ഉപയോക്താക്കൾക്ക് മികച്ച നേട്ടങ്ങൾ നൽകുന്നു. കൊറോണ മഹാമാരിക്കിടയിൽ വൈറസിൽ നിന്നും രക്ഷനേടാൻ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തണമെന്ന് റിസർവ് ബാങ്കും (RBI) ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ ഡിജിറ്റൽ പേയ്‌മെന്റുകളിൽ ക്യാഷ്ബാക്കും ലഭിക്കുന്നു. അങ്ങനെനോക്കുമ്പോൾ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകളിൽ നിന്ന് പ്രയോജനം മാത്രം എന്ന് അർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.