ഇന്ത്യയിൽ ഇതാദ്യമായി കായം (Asafoetida) കൃഷി ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോ റിസോഴ്‌സ് ടെക്‌നോളജി (IHBT) എന്നിവരുടെ സംയുക്ത പരിശ്രമങ്ങളുടെ ഫലമാണ് ഇന്ത്യയുടെ ഈ നേട്ടം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ അടുക്കളയിൽ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ കായം കൃഷി ചെയ്യാൻ ആരംഭിച്ചത്  ഹിമാചൽ പ്രദേശി(Himachal Pradesh)ലെ ലാഹുവൽ വാലിയിലെ  കർഷകരാണ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി 1,200 ടൺ കായമാണ് പ്രതിവർഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 


ALSO READ | എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു 


പ്രതിവർഷം 100 മില്യൺ ഡോളർ ചിലവെന്ന്‌ ചുരുക്കം. ഇന്ത്യ(India)യിൽ ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാലിപ്പോൾ, പ്രാദേശികമായി കൃഷി ചെയ്യുന്ന കായത്തിന് 900 കോടിയിലധികം രൂപ ലാഭിക്കാൻ ഇന്ത്യയെ സഹായിക്കാനാകുമെന്നാണ് റിപ്പോർട്ട്. കായ സസ്യങ്ങളുടെ ലഭ്യത കുറവാണ്  ഈ കൃഷിക്ക് വലിയ തടസ്സമായി സി‌എസ്‌ഐആർ കണക്കാക്കുന്നത്. സി‌എസ്‌ഐ‌ആറിന്റെ ലബോറട്ടറികളിലൊന്നായ ഐ‌എച്ച്‌ബിടിയിലാണ്  ആദ്യമായി കായത്തിന്റ  വിത്തുകൾ കൊണ്ടുവന്ന് വികസിപ്പിച്ചത്.


ALSO READ | അക്ഷയ് കുമാറിന്‍റെ ' ലക്ഷ്മി ബോംബ് ' നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍


അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹെക്ടറിന് 3 ലക്ഷം രൂപ ചിലവിൽ കർഷകർക്ക് കൃഷിയിറക്കാനാകും. അഞ്ചാം  വർഷം മുതൽ 10  ലക്ഷം രൂപയുടെ കുറഞ്ഞ വരുമാനം  കർഷകർക്ക് നേടാനാകും. സംസ്ഥാന സർക്കാരുമായി സഹകരിച്ച്, ധന-സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള കർഷകർക്ക് ഇതിനായി പിന്തുണ നൽകും. രാജ്യത്തെ തണുത്ത പ്രദേശങ്ങളിലെ കർഷകർക്ക് കായ കൃഷി ഏറെ ഫലപ്രദമാകും. -സി‌എസ്‌ഐ‌ആർ-ഐ‌എച്ച്‌ബിടി ഡയറക്ടർ സഞ്ജയ് കുമാർ പറഞ്ഞു.


തണുത്തതും വരണ്ടതുമായ കാലാവസ്ഥയിലാണ്  കായം കൃഷി ഫലപ്രദമാകുക. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ തണുത്ത മരുഭൂമി പ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ കാരണവും ഇത് തന്നെയാണ്. നിലവിൽ കായം കൃഷി ചെയ്യാനായി 300 ഹെക്ടർ ഭൂമിയാണ്  IHBT തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം ഫലം പരിശോധിച്ച ശേഷം ഇവ   കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.