വളരെയധികം ദുർഘടം നിറഞ്ഞ നിമിഷമാണ് പാതയുടെ നിർമ്മാണ സമയത്ത് അഭിമുഖീകരിച്ചത്. ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലും വരുമെന്ന സ്ഥിതിയുണ്ടായിരുന്നു.
വളരെക്കാലമായി ഇത്തരം പദ്ധതികൾ ആസൂത്രണ ഘട്ടത്തിൽ മാത്രം ഒരുങ്ങി നിൽക്കുകയാണെന്നും ചിലത് പാതിവഴിയിൽ നിർത്തിവച്ചെന്നും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കേരളത്തിലെ സൈലന്റ്വാലിയിൽ ഗർഭിണിയായ അന പടക്കം പൊട്ടി മരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.എന്നാൽ സമാനമായ കുറ്റകൃത്യം ഹിമാചലിലും അരങ്ങേറിയിരിക്കുകയാണ്. ഇത്തവണ ആനയ്ക്ക് പകരം പശുവാണ് ഇരയായത്.
കണ്ണിന് കാഴ്ചകുറഞ്ഞു.. കാലുകള്‍ക്ക് വേദന... എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടർ... ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന വോട്ടർമാരില്‍ ഒരാള്‍... 102 വയസ്സുകാരനായ ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തി...
ഹിമാചൽ പ്രദേശിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് ജനങ്ങളില്‍ ഭീതി പടർത്തുന്നു. നഹാനിലുള്ള സർക്കാർ സ്ക്കൂൾ പരിസരത്ത് ചത്ത നിലയില്‍ കണ്ട ഇരുപതോളം വവ്വാലുകളെ വിദ്യാർഥികളാണ് പുറത്തെത്തിച്ചത്.
ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തിയാറു കുട്ടികള്‍ ഉള്‍പ്പടെ 29 പേര്‍ മരിച്ചു. വസീര്‍ റാം സിംഗ് മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്പോകുംവഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ നേടി കൊടുത്ത അഞ്ചല്‍ താക്കൂറിന് ഹിമാചല്‍ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.