എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു

ഉപാധികളോടെയാണ് ശിവശങ്കറിനെ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്.  കളപ്പണം വെളുപ്പിച്ച കേസിലാണ് ഇന്നലെ ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.    

Last Updated : Oct 29, 2020, 12:30 PM IST
  • ഉപാധി അനുസരിച്ച് ശിവശങ്കറിനെ രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണിവരെ ചോദ്യം ചെയ്താൽ മതിയെന്നാണ്.
  • കൂടാതെ തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെവിത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം.
  • ചോദ്യം ചെയ്യലിനെ ബാധിക്കാത്ത രീതിയിൽ ആയൂർവേദ ചികിത്സ നൽകാം. മാത്രമല്ല ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും ശിവശങ്കറിന് കോടതി നൽകിയിട്ടുണ്ട്.
എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു

എം. ശിവശങ്കറിനെ (M.Shivashankar) ഏഴു ദിവസത്തേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കസ്റ്റഡിയിൽ വിട്ടു.  ചില ഉപാധികളോടെയാണ് ശിവശങ്കറിനെ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്.  കളപ്പണം വെളുപ്പിച്ച കേസിലാണ് ഇന്നലെ ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

ഉപാധി അനുസരിച്ച് ശിവശങ്കറിനെ (M.Shivashankar) രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണിവരെ ചോദ്യം ചെയ്താൽ മതിയെന്നാണ്.  കൂടാതെ തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെവിത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം.  ചോദ്യം ചെയ്യലിനെ ബാധിക്കാത്ത രീതിയിൽ ആയൂർവേദ ചികിത്സ നൽകാം.   മാത്രമല്ല ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും ശിവശങ്കറിന് കോടതി നൽകിയിട്ടുണ്ട്.  

Also read: എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  

നിരന്തരമായ ചോദ്യം ചെയ്യൽ തന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും തനിക്ക് രണ്ടര മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും ശിവശങ്കർ (M.Shivashankar) കോടതിയെ അറിയിച്ചിരുന്നു.  കൂടാതെ വൈദ്യസഹായം ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു.  ഇത് പരിഗണിച്ചാണ് ഉപാധികളോടെ കോടതി ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്.   

രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്നാണ്  ഇഡി (ED) കോടതിയോട് ആവശ്യപ്പെട്ടത്.  കൂടാതെ കോടതി മുൻപാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.    

Trending News