ഇന്ന് ലോക സന്തോഷ ദിനമാണ്.  സന്തോഷിക്കാൻ (Happiness) പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്‌നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.  പലരിൽ നിന്നും നഷ്ടപ്പെട്ട് പോയ ആ സന്തോഷം വീണ്ടെടുക്കുകയെന്നതാണ് ലോക സന്തോഷ ദിനത്തിന്റെ പ്രമേയം. ഈ വർഷം ലോക സന്തോഷ ദിനത്തിന്റെ സന്ദേശം എല്ലാവർക്കും എപ്പോഴും സന്തോഷം എന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മൾ സന്തോഷമായിരിക്കുമ്പോൾ നമ്മൾ നമ്മുടെ ആരോഗ്യത്തെ (Health) കൂടിയാണ് സംരക്ഷിക്കുന്നത് എന്ന് നമ്മുക്ക് പലർക്കും അറിയില്ല. അത് മാത്രമല്ല നമ്മെ സന്തോഷമായി ഇരിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. അങ്ങനെ സന്തോഷത്തെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


ALSO READ: കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ


സന്തോഷം നമ്മുടെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കും. 


രോഗ പ്രതിരോധ ശേഷി (Immunity Power) ഉണ്ടായിരിക്കേണ്ടത് നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. ഒരു പഠനം അനുസരിച്ച് സന്തോഷമുള്ള ആളുകളെക്കാൾ സന്തോഷം ഇല്ലാത്ത ആളുകൾക്ക് രോഗം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. സന്തോഷം ഹൈപ്പോഥലാമിക് പിറ്റ്യൂട്ടറി അഡ്രീനൽ ആക്സിസിന്റെ പ്രവർത്തനത്തെ കൂടുതൽ സുഗമമാക്കുന്നത് കൊണ്ടാണെന്നാണ് നിഗമനം.


മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് നമ്മുക്കും സന്തോഷം നൽകും


നമ്മൾ കൊടുക്കുന്നത് നമ്മുക്കും ലഭിക്കുമെന്ന് നമ്മൾ കേൾക്കാറുണ്ട്. അത്  സന്തോഷത്തിന്റെ കാര്യത്തിൽ സത്യമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് (Life) സന്തോഷം കൊണ്ട് വരാനുള്ള ഏറ്റവും എളുപ്പമുള്ള വഴി മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുക എന്നതാണ്.


ALSO READ: World Sleep Day: ഉറക്കത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ


സന്തോഷവും പാരമ്പര്യമായി ലഭിക്കും


നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈയ്യിലാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ അതല്ല സത്യം, യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട നടത്തിയ ഒരു റിസർച്ച് (Research) അനുസരിച്ച് നിങ്ങളുടെ സന്തോഷം നിങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചതുമാകാം. ഇരട്ടകൾ നടത്തിയ പഠനം അനുസരിച്ച് അവരുടെ സന്തോഷത്തിന് അവരുടെ ജനറ്റിക് കാരണമാണ്.


ALSO READ: Manish Malhotra യുടെ ലെഹങ്കയിൽ അതിസുന്ദരിയായി Sara Ali Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


പൂക്കളുടെ മണം നിങ്ങളെ സന്തോഷവാന്മാരാക്കും 


റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഗവേഷകർ നൽകുന്ന വിവരം അനുസരിച്ച് പൂക്കളുടെ (Flowers) മണം നിങ്ങളെ മൂന്ന് മടങ്ങ് സന്തോഷവാന്മാരാക്കും. അതിനാൽ ഇടയ്ക്ക് പൂക്കളുടെ മണം ആസ്വദിക്കുന്നതും പൂന്തോട്ടങ്ങളിൽ പോകുന്നതും നല്ലതാണ്.


സന്തോഷവും ഒരു വേദന സംഹാരിയാണ്


ജേണൽ ഓഫ് കൺസൾട്ടിംഗ് ആൻഡ് ക്ലിനിക്കൽ സൈക്കോളജി 2005 ൽ പുറത്ത്വിട്ട ഒരു പഠനം അനുസരിച്ച്   
വാതവും കഠിന വേദനയും ഉള്ള സ്ത്രീകളിൽ (Women) സന്തോഷം ഉള്ളവർക്ക് സന്തോഷം ഇല്ലാത്തവരെക്കാൾ വേദന കുറവാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.