കൊറോണ: കര്‍ണാടക കര്‍ഷകര്‍ക്ക് പ്രണയ ദിനാഘോഷം നിരാശാജനകം

യൂറോപ്യന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രണയദിനാഘോഷത്തിന് ബംഗളൂരുവില്‍ നിന്നാണ് ചുവന്ന റോസാപൂക്കള്‍ കൂടുതലായി കയറ്റുമതി ചെയ്തിരുന്നത്.   

Last Updated : Feb 13, 2020, 09:56 AM IST
  • കൊറോണ ഭീതിയില്‍ വിമാനകമ്പനികള്‍ കയറ്റുമതിയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് റോസാ പൂക്കളുടെ വിപണിയെ ബാധിച്ചതായി കര്‍ഷകര്‍ അറിയിച്ചു.
കൊറോണ: കര്‍ണാടക കര്‍ഷകര്‍ക്ക് പ്രണയ ദിനാഘോഷം നിരാശാജനകം

ബംഗളൂരു: കൊറോണ രാജ്യവ്യാപകമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ണാടകയിലെ പൂ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്‌. 

പ്രണയദിനാഘോഷം തകര്‍ത്ത് നടക്കുന്ന ഈ അവസരത്തില്‍ ചൈനയില്‍ വൈറസ് ബാധ പടര്‍ന്നത് കര്‍ഷകരുടെ പൂക്കളുടെ കയറ്റുമതിയെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. 

യൂറോപ്യന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രണയദിനാഘോഷത്തിന് ബംഗളൂരുവില്‍ നിന്നാണ് ചുവന്ന റോസാപൂക്കള്‍ കൂടുതലായി കയറ്റുമതി ചെയ്തിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ കൊറോണ ഭീതിയില്‍ വിമാനകമ്പനികള്‍ കയറ്റുമതിയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് റോസാ പൂക്കളുടെ വിപണിയെ ബാധിച്ചതായി കര്‍ഷകര്‍ അറിയിച്ചു.

സാധാരണയായി താജ്മഹല്‍, ഗ്രാന്‍ഡ്‌ ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബണ്‍, റോയല്‍ ക്ലാസ് എന്നീ ഇനങ്ങളാണ് പ്രണയദിന വിപണിയില്‍ കൂടുതലായി വിറ്റഴിയുന്നത്. 

നേരത്തെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന പ്ലാസ്റ്റിക് പൂക്കള്‍ കര്‍ണാടകയിലെ പരമ്പരാഗത കര്‍ഷകരെ ബാധിച്ചിരുന്നു. മെച്ചപ്പെട്ട വില ലഭിച്ചിരുന്ന പൂ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് പ്ലാസ്റ്റിക് പൂക്കളുടെ വരവ് വലിയ അടിയായിരുന്നു.

Trending News